മണിക്കൂറിൽ 350 കിമീ വേഗത; ഒറ്റയടിക്ക് 16000 ഗാലൻ വെളളം; സൂപ്പർ സ്‌കൂപ്പറുകൾ എന്നറിയപ്പെടുന്ന അത്ഭുത വിമാനത്തെപ്പറ്റി അറിയാം

തെക്കൻ കാലിഫോർണിയയിൽ കാട്ടുതീ വൻനാശനഷ്ടവും ജീവഹാനിയും നേരിട്ട കാട്ടുതീയുടെ പശ്ചാത്തലത്തിൽ നിർണായക നീക്കവുമായി യുഎസ് ഫയർഫോഴ്സ്. കാട്ടുതീ നിയന്ത്രിക്കാൻ കഴിവുള്ള സൂപ്പർ സ്‌കൂപ്പറുകൾ എന്നറിയപ്പെടുന്ന ആംഫിബിയസ് വിമാനം കാനഡയിൽ നിന്നും എത്തിച്ചു. കാട്ടുതീ കെടുത്താൻ പ്രത്യേകം രൂപകൽപ്പന ചെയ്ത CL-415 വിമാനമാണിത്.

വെള്ളം കോരിയെടുക്കാനും ആവശ്യമെങ്കിൽ പതകലർന്ന വെള്ളം തീയിൽ തളിക്കാനും സൂപ്പർ സ്‌കൂപ്പറുകൾക്ക് കഴിയും. എയർ ടാങ്കറുകളും മറ്റ് അഗ്നിശമന സംവിധാനങ്ങളും ഘടിപ്പിച്ച ഹെലികോപ്റ്ററുകളേക്കാൾഇവ കാട്ടുതീ കെടുത്താൽ കൂടുതൽ ഫലപ്രദമാണ്.ഈ വിമാനങ്ങൾക്ക് ഒറ്റയടിക്ക് 1,600 ഗാലൻ വെള്ളം (60566.6 ലിറ്റർ) ശേഖരിക്കാൻ കഴിയും. 13 സെക്കൻഡ് മാത്രമാണ് ഇതിന് എടുക്കുക. അതുപോലെ ത തന്നെ മണിക്കൂറിൽ 350 കിമീ വേഗതയിൽ ദുരന്ത സ്ഥലത്തേക്ക് കുതിക്കാനുള്ള കഴിവും ഇതിനുണ്ട്.

എയർ ടാങ്കറുകളിൽ നിന്ന് വ്യത്യസ്തമായി ജലാശങ്ങളിൽ നിന്നും വെള്ളം ശേഖരിക്കാൻ സൂപ്പർ സ്‌കൂപ്പറുകൾക്ക് നിലത്ത് ഇറങ്ങേണ്ട ആവശ്യമില്ല. 160 കിലോമീറ്റർ ചുറ്റളവിൽ അടുത്തുള്ള ജലാശയങ്ങൾ കണ്ടെത്താനും തുടര്‍ച്ചയായി വെള്ളം ശേഖരിക്കാനുമുള്ള കഴിവും ഇവയ്ക്കുണ്ട്. ഒറ്റയടിക്ക് വെള്ളം ദുരന്തമുഖത്ത് തളിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. വിശാലമായ പ്രദേശത്ത് നാല് വാതിലുകളിലൂടെയും വെള്ളം ഒഴിക്കാൻ ഒഴിക്കാൻ കഴിയും.

അതേസമയം തെക്കൻ കാലിഫോർണിയയെ വിഴുങ്ങിയ കാട്ടുതീയിൽ 24 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 12000ത്തിലധികം കെട്ടിടങ്ങൾ കത്തി നശിക്കുകയും ചെയ്തിരുന്നു. ഒരു ലക്ഷത്തിലധികം ആളുകളാണ് പ്രദേശത്ത് നിന്നും പലായനം ചെയ്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top