രജനികാന്ത് ആശുപത്രിയില്‍; കൂടുതല്‍ പരിശോധനകള്‍ ഇന്ന് നടത്തും

തമിഴ് സൂപ്പർതാരം രജനീകാന്തിനെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ അർധരാത്രിയോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രജനിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഹൃദയസംബന്ധമായ പരിശോധനകള്‍ ഇന്ന് നടത്തുമെന്നുമാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്.
76 കാരനായ രജനികാന്ത് രണ്ട് സിനിമകളുടെ തിരക്കിലാണ്. ജ്ഞാനവേല്‍ രാജയുടെ വെട്ടയാന്‍ ഒക്ടോബര്‍ 10ന് റിലീസ് നിശ്ചയിച്ചിട്ടുണ്ട്. ലോകേഷ് കനകരാജിന്റെ കൂലിയാണ് മറ്റൊരു സിനിമ. ഈ സിനിമയുടെ ഷൂട്ടിംഗില്‍ ആയിരുന്ന രജനി കുറച്ച് ദിവസം മുന്‍പാണ് ചെന്നൈയില്‍ തിരിച്ചെത്തിയത്.
പത്ത് വര്‍ഷം മുന്‍പ് സിംഗപ്പൂരിൽ വച്ച് അദ്ദേഹത്തിന് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ അദ്ദേഹം രാഷ്ട്രീയ പ്രവേശനത്തില്‍ നിന്നും പിന്മാറിയിരുന്നു. വാര്‍ത്ത പുറത്തുവന്നതോടെ ആരാധകരും ആശുപത്രിക്ക് മുന്‍പിലേക്ക് എത്താന്‍ തുടങ്ങിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here