മട്ടയരിക്ക് മൂന്ന് രൂപ കൂട്ടി; പഞ്ചസാരക്ക് ആറ് രൂപയും; മൂന്നിനങ്ങളുടെ വില കുറച്ചു; സപ്ലൈകോയുടെ വിപണി ഇടപെടല്‍

സപ്ലൈകോയുടെ ഔട്ട്‌ലെറ്റുകളില്‍ രണ്ടിനങ്ങളുടെ വില വര്‍ദ്ധിപ്പിച്ചു. മട്ടയരി, പഞ്ചസാര എന്നിവയുടെ വിലയാണ് വര്‍ദ്ധിപ്പിച്ചത്. മട്ടയരിക്ക് മൂന്ന് രൂപയും പഞ്ചസാരക്ക് ആറ് രൂപയുമാണ് കൂട്ടിയത്. പഞ്ചസാര വില കിലോഗ്രാമിന് 27-ല്‍നിന്ന് 33 രൂപയാകും.മട്ടയരി 30ല്‍ നിന്ന് 33 രൂപയായും വര്‍ദ്ധിക്കും. വിപണിയില്‍ വില വലിയ രീതിയില്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് ചെറിയ മാറ്റം വരുത്തിയതെന്നാണ് സപ്ലൈകോ നല്‍കിയിരിക്കുന്ന വിശദീകരണം. പഞ്ചസാരയ്ക്ക് പൊതുവിപണിയില്‍ 44 രൂപയും അരിക്ക് 36 രൂപയുമാണ് വില.

മൂന്നിനങ്ങളുടെ വില കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ചെറുപയര്‍, ഉഴുന്ന്, മുളക് എന്നിവയുടെ വിലയാണ് കുറച്ചത്. ചെറുപയര്‍ 93-ല്‍നിന്ന് 90 ആയും ഉഴുന്ന് 95-ല്‍നിന്ന് 90 ആയും വറ്റല്‍മുളക് 82-ല്‍നിന്ന് 78 ആയും കുറച്ചിട്ടുണ്ട്. പുതിയ വില നിലവാരം നിലവില്‍ വന്നിട്ടുണ്ട്. ഇടവേളക്ക് ശേഷം സപ്ലൈകോയില്‍ സബ്‌സിഡി സാധാനങ്ങള്‍ ലഭിക്കുന്നുണ്ട്.

സപ്ലൈകോയുടെ ഓണ ചന്തകള്‍ക്കും ഇന്ന് തുടക്കമാകുന്നുണ്ട്. ഇതോടൊപ്പം ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ടുമുതല്‍ നാലുവരെ സാധനങ്ങള്‍ വാങ്ങിയാല്‍ 10 ശതമാനം അധികം വിലക്കുറവും ലഭിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top