അരി മുതല്‍ പരിപ്പ് വരെയുള്ള സപ്ലൈകോ സബ്സിഡി ഉത്പ്പന്നങ്ങളും ഇനി തൊട്ടാല്‍ പൊള്ളും; വില വര്‍ധനവ് ഉടന്‍

തിരുവനന്തപുരം: വിലക്കയറ്റം ദുസ്സഹമായിരിക്കെ അവശ്യ സാധനങ്ങളും ഇനി തൊട്ടാല്‍ പൊള്ളും. സപ്ലൈകോ വഴി സബ്സിഡിയോടെ വിൽക്കുന്ന 13 അവശ്യസാധനങ്ങളുടെ വില കൂട്ടാന്‍ ഇടതുമുന്നണി അംഗീകാരം നൽകി. ഇതോടെ ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, വെളിച്ചെണ്ണ, മുളക്, മല്ലി, ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ് എന്നിവയുടെ വില ഉയരും. സപ്ലൈകോയെ ആശ്രയിക്കുന്ന സാധാരണക്കാരനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് സബ്സിഡി സാധനങ്ങളുടെ വര്‍ധനവ്.

വര്‍ധനവിന്റെ തോത് നിശ്ചയിക്കാന്‍ ഭക്ഷ്യ–പൊതുവിതരണ വകുപ്പിന് പൂര്‍ണ അനുമതി നല്‍കി. വില കൂട്ടാൻ മുന്നണി തീരുമാനിച്ചിട്ടില്ലെന്നും പഠിക്കാൻ ഭക്ഷ്യവകുപ്പിനെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞപ്പോള്‍ വില വര്‍ധനവ് സ്വാഭാവികമാണെന്നും സപ്ലൈകോയുടെ ആവശ്യം ന്യായമായതുകൊണ്ടാണ് എൽഡിഎഫ് അംഗീകരിച്ചതെന്നും ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ.അനിൽ പ്രതികരിച്ചു.

വിപണി ഇടപെടലിലൂടെ വൻ സാമ്പത്തിക പ്രതിസന്ധിയിലായെന്ന് ചൂണ്ടിക്കാട്ടിയാണ് അടിയന്തര വിലവർധന ആവശ്യപ്പെട്ട് സപ്ലൈകോ സർക്കാരിനു കത്തുനൽകിയത്. സബ്സിഡി ഇനത്തിലും സൗജന്യ കിറ്റുകൾ നൽകിയതിലുമടക്കം 11 വർഷത്തെ കുടിശികയായി 1525 കോടി രൂപ സപ്ലൈകോയ്ക്കു സർക്കാർ നൽകാനുണ്ട്. വൻതുക കുടിശികയായതു കാരണം വിതരണക്കാർ സാധനങ്ങൾ നൽകുന്നില്ല. പ്രതിദിന വരുമാനം 10 കോടി രൂപയിൽനിന്നു 4 കോടിയിൽ താഴെയായിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top