മാധ്യമങ്ങളെയും മാധ്യമ പ്രവർത്തകരെയും അടിച്ചമർത്തുന്നു, ഡൽഹി പൊലീസ് റെയ്ഡിൽ പ്രതികരിച്ച് കോൺഗ്രസ്

ന്യൂഡൽഹി: ഭീകരബന്ധം ആരോപിച്ചുള്ള യുഎപിഎ കേസിൽ ന്യൂസ് ക്ലിക്ക് വാർത്താ പോർട്ടലുമായി ബന്ധമുള്ളവരുടെയും ജീവനക്കാരുടെയും വീടുകളിൽ ഡൽഹി പോലീസ് റെയിഡ് നടത്തിയത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്. മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും നേരെയുള്ള അടിച്ചമർത്തൽ പെട്ടന്നുള്ളതല്ലെന്നും ബിജെപി ആർഎസ്എസ് രാഷ്ട്രീയ തത്വശാസ്ത്രത്തിന്റെ പ്രതിഫലനമാണെന്നും . കോൺഗ്രസ് നേതാവ് ഗുർദീപ് സിംഗ് സപ്പൽ പറഞ്ഞു. സമൂഹ മാധ്യമത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

‘ഡൽഹി പൊലീസ് മാധ്യമപ്രവർത്തകരെ അടിച്ചമർത്തുകയാണ്. കഴിഞ്ഞ ദിവസം ഗാന്ധി ജയന്തിയായിരുന്നു. 1931ൽ സ്വതന്ത്ര ഇന്ത്യയിലെ മൗലികാവകാശങ്ങളെ കുറിച്ചുള്ള കറാച്ചി പ്രമേയം തയാറാക്കുന്നതിൽ മഹാത്മ ഗാന്ധി ജവഹർലാൽ നെഹ്‌റുവിന് ഉപദേശം നൽകി. സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാൻ ഇന്ത്യയിലെ എല്ലാ പൗരനും അവകാശമുണ്ട്. സ്വതന്ത്രമായി സംഘടിക്കാനും സഹവസിക്കുന്നതിനും നിയമത്തിനോ ധാർമ്മികതക്കോ എതിരല്ലാത്ത ആവശ്യങ്ങൾക്കായി സമാധാനപരമായും ആയുധങ്ങളില്ലാതെയും ഒത്തുകൂടാനും അവകാശമുണ്ടെന്നും’ അദ്ദേഹം പറഞ്ഞു.

ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍വാദ്, മുതിർന്ന മാധ്യമപ്രവർത്തകൻ പരഞ്ജോയ് ഗുഹ താകുർത്ത എന്നിവരുടെ വീടുകളും റെയ്ഡ് നടന്നതായി വിവരമുണ്ട്. വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്‌.സി.ആർ.എ) ലംഘിച്ച് വിദേശ ധനസഹായം കൈപ്പറ്റിയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇങ്ങനെ ലഭിച്ച പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചെന്നാണ് അന്വേഷണ ഏജൻസിയുടെ ആരോപണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top