ലൈംഗിക പീഡനക്കേസുകളില്‍ സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി; അതിജീവിതയും പ്രതിയും തമ്മിലുള്ള ഒത്തുതീര്‍പ്പിന് സാധുതയില്ല

ലൈംഗിക പീഡനക്കേസുകളില്‍ അതിജീവിതയും പ്രതിയും തമ്മില്‍ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പുണ്ടാക്കുന്നതിന് നിയമസാധുതയില്ലെന്ന് സുപ്രീം കോടതി. ഇത്തരത്തില്‍ എന്തു ഒത്തുതീര്‍പ്പുണ്ടായാലും അതുകൊണ്ട് കേസ് അവസാനിപ്പിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.

2022ല്‍ രാജസ്ഥാനിലെ ഗംഗാപുരില്‍ പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിയെ അധ്യാപകന്‍ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ പ്രതി അതിജീവിതയുടെ കുടുംബത്തെ സ്വാധീനിച്ച് പരാതിയില്ലെന്ന് എഴുതിവാങ്ങി. ഇതു സ്വീകരിച്ച പൊലീസ് കേസ് അവസാനിപ്പിച്ചു. രാജസ്ഥാന്‍ ഹൈക്കോടതി ഇതോടെ പ്രതിയെ വെറുതെവിടുകയും ചെയ്തു.

എന്നാല്‍ രാംജി ലാല്‍ ബൈര്‍വാ എന്ന സാമൂഹികപ്രവര്‍ത്തകന്റെ ഇടപെടലാണ് സുപ്രധാന വിധിയില്‍ എത്തിച്ചത്. ഹൈക്കോടതി വിധിക്കെതിരെ അദ്ദേഹം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീംകോടതി, അധ്യാപകനെതിരെ വീണ്ടും കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിടുകയും ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top