വൃത്തികെട്ട ഉത്തരവ് തിരുത്താതെ സുപ്രീം കോടതി; സ്ത്രീകളുടെ മാറിടത്തില്‍ തൊടുന്നത് ബലാത്സംഗ ശ്രമം അല്ല എന്ന വിധി നിലനില്‍ക്കും

ബലാത്സംഗം സംബന്ധിച്ച് അലഹബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. സ്ത്രീകളുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാന്‍ ശ്രമിക്കുന്നതും വലിച്ചിഴയ്ക്കുന്നതും ബലാത്സംഗശ്രമത്തിനുള്ള തെളിവായി കണക്കാക്കാനാകില്ല എന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഇതുസംബന്ധിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി ഇടപെട്ടില്ല.
ജസ്റ്റിസുമാരായ ബേല എം.ത്രിവേദി, പി.ബി.വരാലെ എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി തള്ളുകയും ചെയ്തു. അലഹബാദ് ഹൈക്കോടതി ഉത്തരവിലെ ചില വാചകങ്ങള്‍ നീക്കം ചെയ്യുകയോ, ഭേദഗതി ചെയ്യുകയോ ചെയ്യണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വാദം ഉന്നയിക്കാന്‍ പോലും സുപ്രീം കോടതി അവസരം നല്‍കിയില്ല. വാദം ആരംഭിച്ചപ്പോള്‍ തന്നെ കോടതിയില്‍ പ്രഭാഷണം വേണ്ടെന്ന് ജസ്റ്റിസ് ബേല എം.ത്രിവേദി പറഞ്ഞു.
ഹൈക്കോടതി വിധിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് പല കോണില്‍ നിന്നും ഉയരുന്നത്. വിധിയില്‍ മാര്‌റം വേണമെന്ന് കേന്ദ്രമന്ത്രി അന്നപൂര്‍ണ്ണദേവി യാദവ് ആവശ്യപ്പെട്ടിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here