ചീഫ് ജസ്റ്റിസ് ചന്ദ്രചൂഢ് നാളെ കേരളത്തിൽ; രണ്ടുദിന സന്ദര്‍ശനത്തില്‍ ഹൈക്കോടതിയിലും കുമരകത്തും പരിപാടികള്‍

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി വെള്ളിയാഴ്ച കേരളത്തിലെത്തും. ഹൈക്കോടതിയിലെ ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കും. എഴുവര്‍ഷത്തിന് ശേഷമാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഹൈക്കോടതിയില്‍ എത്തുന്നത്.

ഹൈക്കോടതിയിലെ ഗവേഷണ കേന്ദ്രം, വിവിധ ഡിജിറ്റൽ കോടതികൾ, ഡിജിറ്റൽ ലൈബ്രറി തുടങ്ങിയവയുടെ ഉദ്ഘാടനം അദ്ദേഹം നിർവഹിക്കും. മുഖ്യമന്ത്രി പിണറായി വിജയനുമായി വേദി പങ്കിടും. കേരള ഹൈക്കോടതിയുടെ പുതിയ ആർബിട്രേഷൻ സെന്റർ കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ ശനിയാഴ്ച ഉദ്ഘാടനം ചെയ്യും.

കുമരകത്ത് കോമൺ വെൽത്ത് ലീഗൽ എഡ്യൂക്കേഷൻ അസോസിയേഷൻ സംഘടിപ്പിക്കുന്ന ചടങ്ങിലും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പങ്കെടുക്കും. സെമിനാറിൽ ചീഫ് ജസ്റ്റിസിന് പുറമേ പുറമെ ഒന്‍പത് സുപ്രീം കോടതി ജഡ്ജിമാർ പങ്കെടുക്കും. അറ്റോർണി ജനറൽ ആർ വെങ്കിട്ട രമണി, സോളിസിറ്റർ ജനറൽ തുഷാർ മേത്ത എന്നിവരും സെമിനാറിൽ പങ്കെടുക്കുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top