സഞ്ജീവ് ഖന്ന അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; കാലാവധി 183 ദിവസം

ജസ്റ്റിസ് സഞ്ജീവ് ഖന്നയെ സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി രാഷ്ട്രപതി ദ്രൗപതി മുര്‍മു നിയമിച്ചു. നവംബര്‍ 10ന് നിലവിലെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വിരമിക്കുന്നതിന് പിന്നാലെ സഞ്ജീവ് ഖന്ന ചുമതലയേല്‍ക്കും. നവംബര്‍ 11നാകും 51-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന ചുമതലയേല്‍ക്കുക

നിലവിലെ ചീഫ് ജസിറ്റിസ് ഡി.വൈ.ചന്ദ്രചൂഡ് നല്‍കിയ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിക്കുകയായിരുന്നു. സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിയായ സഞ്ജീവ് ഖന്നയ്ക്ക് 183 ദിവസം മാത്രമാകും കാലാവധിയുണ്ടാകുക. 2025 മേയ് 13ന് അദ്ദേഹവും വിരമിക്കും.

2005ല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിതനായി തുടങ്ങിയ കരിയറാണ് ചീഫ് ജസ്റ്റിസ് പദവി വരെ എത്തി നില്‍ക്കുന്നത്. ആദ്യ നിയമനം നേടി ഒരു വര്‍ഷത്തിനുശേഷം സ്ഥിരം ജഡ്ജിയായി. 2019 ജനുവരിയില്‍ സുപ്രീം കോടതി ജഡ്ജിയായി. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ഭരണഘടനാ ബെഞ്ചില്‍ അംഗമായിരുന്നു. ഇലക്ടറല്‍ ബോണ്ട് റദ്ദാക്കിയ സുപ്രധാന വിധി നല്‍കിയ ബെഞ്ചിലും അംഗമായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top