‘നീണ്ടകാലം താല്ക്കാലിക ജീവനക്കാർ വേണ്ട’; സർക്കാർ ഓഫീസുകളിലെ നിയമനങ്ങളെ വിമർശിച്ച് സുപ്രീം കോടതി
സർക്കാർ സ്ഥാപനങ്ങളിൽ താൽക്കാലിക ജീവനക്കാരെ കൂടുതൽ കാലം നിലനിർത്തുന്നതിനെതിരെ വിമർശന സുപ്രീം കോടതി. തൊഴിലാളികളുടെ വിവിധ അവകാശങ്ങളുടെ ലംഘനമാണിതെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ചിൻ്റേതാണ് വിമർശനം.
പതിനാല് മുതല്‍ ഇരുപത് വരെ വര്‍ഷമായി കേന്ദ്ര ജല കമ്മിഷനില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ചില തൊഴിലാളികള്‍ക്ക് ജോലി സ്ഥിരപ്പെടുത്തിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. നീതിയുക്തവും സുസ്ഥിരവുമായ തൊഴില്‍ നല്‍കാന്‍ സര്‍ക്കാര്‍ മാതൃകയാകണമെന്നും കോടതി പറഞ്ഞു.
തൊഴിലാളികളെ ചൂഷണം ചെയ്യുന്ന പ്രവണതകളില്‍ നിന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വിട്ടുനില്‍ക്കണം. സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കിടയില്‍ ചെയ്യുന്ന കാര്യങ്ങൾ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പിന്തുടരേണ്ടതില്ലെന്നും കോടതി പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here