കാസര്‍കോട് മോക് പോളില്‍ ബിജെപിക്ക് അധികവോട്ട്; പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീം കോടതി നിര്‍ദ്ദേശം
ഡല്‍ഹി : തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന മോക് പോളില്‍ കാസര്‍കോട് ബിജെപി സ്ഥാനാര്‍ത്ഥിയുടെ പേരില്‍ അധിക വോട്ട് രേഖപ്പെടുത്തിയത് പരിശോധിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം. തിരഞ്ഞെടുപ്പ കമ്മിഷനാണ് സുപ്രീം കോടതി ഇക്കാര്യം ഗൗരവമായി പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
മോക് പോളിന്റെ ഭാഗമായി 190 വോട്ടിങ്ങ് മെഷീനുകള്‍ പരിശോധിച്ചിരുന്നു. ഇതില്‍ നാല് വോട്ടിങ്ങ് മെഷീനുകളിലാണ് ബിജെപിക്ക് അധിക വോട്ട് രേഖപ്പെടുത്തിയത്. ഇതിനെതിരെ യുഡിഎഫും,എല്‍ഡിഎഫും വരാണാധികാരിക്ക് പരാതി നല്‍കിയിട്ടുണ്ട്.
ഇന്ന് ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനില്‍ വോട്ട് രേഖപ്പെടുത്തുമ്പോള്‍ ലഭിക്കുന്ന വിവി പാറ്റ് രസീതുകള്‍ മുഴുവന്‍ എണ്ണണം എന്നാവശ്യപ്പെട്ടുളള ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്. തുടര്‍ന്ന് വിഷയം പരിശോധിക്കാന്‍ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് തിരഞ്ഞെടുപ്പ് കമ്മിഷനോട് നിര്‍ദ്ദേശിക്കുകയായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here