കേരളത്തിന് 13600 കോടി കടമെടുക്കാൻ അനുമതി നൽകണമെന്ന് സുപ്രീംകോടതി; സംസ്ഥാനവുമായി ഇന്ന് തന്നെ ചർച്ച നടത്താൻ കേന്ദ്രത്തിന് നിർദ്ദേശം
ഡൽഹി: കേരളത്തിന് ആശ്വാസമായി സുപ്രീംകോടതി ഉത്തരവ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 13,600 കോടി രൂപ കടമെടുക്കാൻ സംസ്ഥാനത്തിന് അനുമതി നൽകണമെന്ന് കേന്ദ്രത്തോട് കോടതി പറഞ്ഞു. കൂടുതൽ തുകയ്ക്കായി കേന്ദ്രവും സംസ്ഥാനവുമായി ചർച്ച നടത്താനും കോടതി ഉത്തരവിട്ടു. ഇന്ന് തന്നെ ചർച്ച നടത്താനാണ് നിർദ്ദേശം. കടമെടുപ്പ് അനുവദിക്കാൻ ഹർജി പിൻവലിക്കണമെന്ന് കേന്ദ്രം വ്യവസ്ഥവച്ചതിനെ കോടതി വിമർശിക്കുകയും ചെയ്തു.
കടമെടുക്കാന്‍ പരിധി വർദ്ധിപ്പിക്കുന്നത് ചർച്ച ചെയ്യണമെന്ന കോടതിയുടെ നിർദ്ദേശം കേന്ദ്രവും സംസ്ഥാനവും അംഗീകരിച്ചു. കേന്ദ്രം പറയുന്ന തുക വാങ്ങിക്കൂടെ എന്ന് കേരളത്തോട് കോടതി ചോദിച്ചു. വാങ്ങാമെന്ന് സംസ്ഥാനം പറഞ്ഞെങ്കിലും 15,000 കോടി രൂപ അധികം വേണമെന്നും ആവശ്യപ്പെട്ടു. കേന്ദ്രത്തോട് പണം ആവശ്യപ്പെടുകയല്ല കടമെടുക്കാൻ അനുമതിയാണ് ചോദിച്ചതെന്ന് കേരളം കോടതിയെ അറിയിച്ചു. സംസ്ഥാനത്തിന് വരുമാനം കുറവാണ്. അതിനേക്കാൾ കൂടുതൽ ചിലവുമുണ്ട്. സംസ്ഥാനത്തിന്റെ ആവശ്യത്തിന് അനുസരിച്ചാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്നും അതിനുള്ള അധികാരം ഭരണഘടന നൽകുന്നുണ്ടെന്നും കേരളം അറിയിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here