തിരുപ്പതി ലഡു വിവാദം അന്വേഷിക്കാന്‍ സുപ്രീംകോടതിയുടെ പ്രത്യേക അന്വേഷണസംഘം; സിബിഐ ഡയറക്ടര്‍ മേല്‍നോട്ടം വഹിക്കും
തിരുപ്പതി ലഡു നിര്‍മിക്കാന്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന ആരോപണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സുപ്രീംകോടതി. കേന്ദ്ര സംസ്ഥാന ഏജന്‍സികളെ ഉള്‍പ്പെടുത്തിയാണ് സ്വതന്ത്ര സംഘം രൂപീകരിച്ചിരിക്കുന്നത്. സിബിഐ ഉദ്യോഗസ്ഥർ, ആന്ധ്രപ്രദേശ് പോലീസിലെ രണ്ട് ഉദ്യോഗസ്ഥര്‍, ഭക്ഷ്യസുരക്ഷ അതോറിറ്റിയിലെ സീനിയര്‍ ഉദ്യോഗസ്ഥന്‍ എന്നിവരടങ്ങിയതാണ് സുപ്രീംകോടതിയുടെ അന്വേഷണ സംഘം. സിബിഐ ഡയറക്ടര്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
വിവാദത്തില്‍ നേരത്തെ സംസ്ഥാന സര്‍ക്കാരിനെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. മതസ്പര്‍ധയുണ്ടാക്കുന്ന ഇത്തരം വിവാദങ്ങല്‍ അനാവശ്യമായിരുന്നു എന്നായിരുന്നു വിമര്‍ശനം. മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന ആരോപണം അന്വേഷിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ നേരത്തെ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചിരുന്നു. എന്നാല്‍ സുപ്രീംകോടതി വിമര്‍ശനം വന്നതോടെ അന്വേഷണം നിര്‍ത്തിവെച്ചിരുന്നു. ജസ്റ്റിസുമാരായ ബി.ആര്‍.ഗവായ്, കെ.വി.വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ചാണ് സ്വതന്ത്രസംഘം രൂപീകരിച്ചത്. ഭക്തരുടെ വിശ്വാസത്തിന്റെ പ്രശ്നമായതിനാല്‍ രാഷ്ട്രീയ നാടകം ആവശ്യമില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി ശക്തമായ നടപടിയുമായി മുന്നോട്ടു പോകുന്നത്.
ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാരിന്റെ ഭരണകാലത്ത് തിരുപ്പതി ക്ഷേത്രത്തില്‍ ലഡു തയ്യാറാക്കുന്നതിനായി ഉപയോഗിച്ച നെയ്യില്‍ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന് ആരോപിച്ചത് ആന്ധ്രാ മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവായിരുന്നു. ഇതിന്റെ ബാബ് റിപ്പോര്‍ട്ട് അദ്ദേഹം പുറത്തുവിടുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യം ദേവസ്വം അധികൃതര്‍ നിഷേധിച്ചിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here