ഡോക്ടര്‍മാരുടെ സുരക്ഷക്ക് ദേശീയ ദൗത്യസംഘം; നിർണ്ണായക തീരുമാനവുമായി സുപ്രീംകോടതി; മമത സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം

കൊല്‍ക്കത്ത ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടറുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ണ്ണായക ഇടപെടലുമായി സുപ്രീംകോടതി. ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ദേശീയ ദൗത്യസംഘത്തിന് പരമോന്നത കോടതി രൂപം നല്‍കി. നാവികസേന മെഡിക്കല്‍ വിഭാഗം മേധാവി സര്‍ജന്റ് വൈസ് അഡ്മിറല്‍ ഡോക്ടര്‍ ആര്‍ സരിന്റെ നേതൃത്വത്തിലാണ് സംഘം രൂപികരിച്ചത്. പത്തംഗ സമിതിക്കാണ് രൂപം നല്‍കിയത്. മെഡിക്കല്‍ രംഗത്തെ സുരക്ഷ വീഴ്ച തടയാനാവുന്നില്ല. ഇതില്‍ കര്‍ശന നടപടി തന്നെ സ്വീകരിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

കൊല്‍ക്കത്ത സംഭവത്തില്‍ സ്വമേധയാ കേസ് പരിഗണിക്കുന്നതിനിടയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ സുപ്രധാന നീക്കം. കേസ് അന്വേഷിക്കുന്ന സിബിഐ സംഘം വ്യാഴ്ചാഴ്ച തല്‍സ്ഥിതി അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാനും സുപ്രീംകോടതി ഉത്തരവിട്ടു. വനിതാ ജീവനക്കാരാണ് ആശുപത്രികളില്‍ കൂടുതലായും അക്രമത്തിന് ഇരയാകുന്നത്. പല സംസ്ഥാനങ്ങളിലും ഇത് തടയാന്‍ നിയമുണ്ടെങ്കിലും കാര്യക്ഷമായി നടപ്പിലാകുന്നില്ല. ഈ ആവസ്ഥയില്‍ മാറ്റം വരണം. ജീവന്‍ രക്ഷിക്കുന്ന ഡോക്ടര്‍മാരുടെ ജീവന് സംരക്ഷണം അത്യാവശ്യമാണെന്നും കോടതി നിര്‍ദ്ദേശിച്ചു.

പശ്ചിമബംഗാളില്‍ ഗുരുതരമായ ക്രമസമാധാന തകര്‍ച്ചയുണ്ടായെന്ന് കേന്ദ്രം കോടതിയില്‍ കുറ്റപ്പെടുത്തി. ഇതിന് സമാനമായ വിമര്‍ശനം സുപ്രീംകോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായി.മൃഗീയ കൊലപാതകത്തെ ആത്മഹത്യയാക്കാനാണ് അധികാരികള്‍ ശ്രമിച്ചത്. പുലര്‍ച്ചെ നടന്ന കൊലപാതകത്തില്‍ എഫഐആര്‍ രജിസ്റ്റര്‍ ചെയ്തതത് രാത്രിയാണ്. അതും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത ശേഷമാണെന്നും കോടതി വിമര്‍ശിച്ചു. ഏഴായിരത്തോളം അക്രമികള്‍ക്ക് ആശുപത്രിയില്‍ തള്ളിക്കയറാനായത് പോലീസിന്റെ വീഴ്ചയാണെന്നും കോടതി നിരീക്ഷിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top