ഔദ്യോഗിക വസതിയിലെ നോട്ടുകെട്ട്: ഹൈക്കോടതി ജഡ്ജിക്കെതിരേ ആഭ്യന്തര അന്വേഷണം നടത്താന്‍ സുപ്രീംകോടതി

ഔദ്യോഗിക വസതിയിലെ തീപിടുത്തം അണയ്ക്കുന്നതിനിടെ കണക്കില്‍പ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയതില്‍ ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മയ്ക്ക് എതിരെക്കെതിരെ ആഭ്യന്തര അന്വേഷണം നടത്താന്‍ സുപ്രീംകോടതി തീരുമാനം, ഫുള്‍ കോര്‍ട്ട് യോഗമാണ് ഇത്തരമൊരു തീരുമാനത്തില്‍ എത്തിയത്. സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡികെ ഉപാധ്യയോട് സുപ്രീംകോടതി നിര്‍ദേശിക്കുയും ചെയ്തു.
രാവിലെ ചേര്‍ന്ന സുപ്രീംകോടതിയുടെ ഫുള്‍ കോര്‍ട്ട് യോഗത്തിലാണ് ജസ്റ്റിസ് യശ്വന്ത് വര്‍മയ്ക്കെതിരേ അന്വേഷണത്തിന് തീരുമാനമായത്. അനധികൃതമായ പണം കണ്ടെത്തിയതായി കേന്ദ്രസര്‍ക്കാരാണ് സുപ്രീം കോടതിയെ അറിയിച്ചത്. പിന്നാലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന കോളീജിയം വിളിച്ച് ചേര്‍ക്കുകയും ജസ്റ്റിസ് യശ്വന്ത് വര്‍മയെ അലഹാബാദ് ഹൈക്കോടതിയിലേക്ക് മടക്കി അയക്കാനുള്ള തീരുമാനം എടുക്കുകയും ചെയ്തിരുന്നു. ഇക്കാര്യം പുള്‍ കോര്‍ട്ട് യോഗത്തില്‍ ചീഫ് ജസ്റ്റിസ് അരിയിച്ചു.
തിരിച്ചയക്കല്‍ മാത്രം പോരെന്നും കടുത്ത നടപടി വേണമെന്ന് ചില ജഡ്ജിമാര്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് ആഭ്യന്തര അന്വേഷണത്തിന് ഫുള്‍ കോര്‍ട്ട് യോഗം തീരുമാനമെടുത്തത്. ആഭ്യന്തര അന്വേഷണത്തിന് സുപ്രീംകോടതിയിലെ ഒരു ജഡ്ജി നേതൃത്വം നല്‍കും. രണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരും ആഭ്യന്തര അന്വേഷണ സമിതിയില്‍ അംഗമായിരിക്കും. ആഭ്യന്തര അന്വേഷണ സമിതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ജഡ്ജിയെ പുറത്താക്കാനുള്ള നടപടികളിലേക്ക് പാര്‍ലമെന്റിന് കടക്കാം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here