പൊതു നിയമന ചട്ടങ്ങള്‍ പാതിവഴിയില്‍ മാറ്റാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി; നിയമന നടപടികള്‍ ഉദ്യോഗാർഥികളെ മുന്‍കൂട്ടി അറിയിക്കണം

നിയമന നടപടികള്‍ തുടങ്ങിക്കഴിഞ്ഞാല്‍ റിക്രൂട്ട്മെന്റ് ചട്ടങ്ങളില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. സർക്കാർ ഉദ്യോഗങ്ങളിലേക്കുള്ള നിയമന നടപടികള്‍ ഉദ്യോഗാർഥികളെ മുന്‍കൂട്ടി അറിയിക്കണമെന്നും കോടതി പറഞ്ഞു.

നിയമം അനുവദിക്കുന്നില്ലെങ്കില്‍ മാനദണ്ഡങ്ങള്‍ ഇടയ്ക്ക് വച്ച് തിരുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പറഞ്ഞു.

നിയമന നടപടികൾക്കായി നല്‍കുന്ന മാനദണ്ഡം പിന്നീട് തിരുത്തരുത്. നിയമന ഏജന്‍സി ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കുന്നതും ഭരണഘടനാ വിരുദ്ധമാണ്. നിയമനം സുതാര്യവും വിവേചനരഹിതവുമാകണം. കോടതി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top