കരാർ തൊഴിലാളികളുടെ പ്രസവാനുകൂല്യത്തിൽ സുപ്രീംകോടതിയുടെ നിർണായക വിധി

കരാർ കാലാവധി കഴിഞ്ഞാലും പ്രസവാനുകൂല്യം നൽകണമെന്ന നിർണായക വിധിയുമായി സുപ്രീംകോടതി. 1961 ലെ പ്രസവാവധി ആനുകൂല്യ നിയമത്തിലെ സെക്ഷന്‍ 5 പ്രകാരം സ്ഥാപനവുമായുള്ള കരാര്‍ അവസാനിച്ചാലും പ്രസവാവധി ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് കോടതി വ്യക്തമാക്കി.
ആനുകൂല്യങ്ങൾ നിഷേധിച്ചതിനെതിരെ വനിതാ ഡോക്ടറാണ് കോടതിയെ സമീപിച്ചത്. കരാർ അവസാനിച്ചതിനാൽ സ്ഥാപനത്തിൽനിന്ന് പരാതിക്കാരിക്ക് പതിനൊന്നു ദിവസത്തെ അനൂകൂല്യം മാത്രം നൽകിയത് ഡൽഹി ഹൈക്കൊടതി നേരത്തെ ശരിവെച്ചിരുന്നു. ഇതിനെതിരെ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്.
ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, സഞ്ജയ് കുമാർ, എസ് വി എൻ ഭാട്ടി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. പരാതിക്കാരിക്ക് മൂന്ന് മാസത്തിനകം ആനുകൂല്യം നൽകണമെന്നും ഉത്തരവിൽ പറയുന്നു.
അനൂകൂല്യങ്ങൾ നൽകിയാൽ കരാർ നീട്ടിയതായി കണക്കാക്കാൻ സാധ്യതയുണ്ടെന്നാണ് എതിർഭാഗം വാദിച്ചത്. എന്നാൽ കരാർ നീട്ടാൻ അല്ല ആനുകൂല്യം നൽകാനാണ് നിയമം നിർദേശിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here