കടമെടുപ്പിന് പരിധി നിശ്ചയിച്ച് ഞെരുക്കുന്നു; കേന്ദ്രത്തിനെതിരെയുള്ള കേരള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ഡൽഹി: സാമ്പത്തികമായി ഞെരുക്കുന്നുവെന്നാരോപിച്ച് കേന്ദ്രത്തിനെതിരെ കേരളം നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കടമെടുപ്പിന് പരിധി നിശ്ചയിച്ച് കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നെന്നാണ് കേരളത്തിന്റെ ആരോപണം. കടുത്ത വാദപ്രതിവാദങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് നടന്നേക്കും.

കേരളത്തിന്റെ ധനമാനേജ്‌മെന്റിനെ കുറ്റപ്പെടുത്തി കേന്ദ്രം നൽകിയ കുറിപ്പിന് സംസ്ഥാന സർക്കാർ അക്കമിട്ട് മറുപടി നൽകിയിരുന്നു. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

കേരളത്തിന്റെ ധനമാനേജ്‌മെന്റ് മോശമാണ്. കടമെടുപ്പ് സുതാര്യമല്ല. കിഫ്ബി പോലുള്ള സംവിധാനങ്ങൾ വഴി ബജറ്റിനുപുറത്തുള്ള കടമെടുപ്പ് നടത്തുന്നത് വലിയ പ്രതിസന്ധിയിലേക്ക് നയിക്കും. തുടങ്ങിയ ആരോപണങ്ങളാണ് കേന്ദ്രം ഉന്നയിച്ചത്. സംസ്ഥാനങ്ങളുടെ കടക്കെണി രാജ്യത്തിന്റെ ക്രെഡിറ്റ് റേറ്റിങ്ങിനെ ബാധിക്കുമെന്നും കേന്ദ്രം പറഞ്ഞു. എന്നാൽ, കേന്ദ്രമാണ് കൂടുതൽ കടമെടുക്കുന്നതെന്നും അവരുടെ മോശം റേറ്റിങ് സംസ്ഥാനങ്ങളെ ബാധിക്കുന്നെന്നും കേരളം മറുപടി നല്‍കിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top