നീറ്റ് പരീക്ഷ ക്രമക്കേടില്‍ സുപ്രീം കോടതി ഇടപെടല്‍; എന്‍ടിഎയ്ക്കും കേന്ദ്ര സര്‍ക്കാരിനും നോട്ടീസ്; ഹര്‍ജി അടുത്ത മാസം എട്ടിന് പരിഗണിക്കും

നീറ്റ് പരീക്ഷാക്രമക്കേടില്‍ ഇടപെട്ട് സുപ്രീം കോടതി. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ക്രമക്കേട് പരീക്ഷയുടെ പവിത്രതയെ ബാധിച്ചെന്നും മറുപടി വേണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. പരീക്ഷയില്‍ വലിയ ക്രമക്കേട് നടന്നെന്നുള്ള ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. കേന്ദ്രസര്‍ക്കാരിനും നോട്ടീസ് അയച്ചിട്ടുണ്ട്. മറുപടി കിട്ടിയശേഷം തുടര്‍ നടപടികള്‍ വരും. അടുത്ത മാസം 8ന് ഹർജി വീണ്ടും പരിഗണിക്കും.
നീറ്റ് ഫലം പ്രഖ്യാപിച്ചപ്പോള്‍ 67 പേര്‍ക്കാണ് ഒന്നാം റാങ്ക് ലഭിച്ചത്. ഇതിൽ ആറ് പേർ ഒരേ സെന്‍ററിൽ നിന്ന് പരീക്ഷ എഴുതിയവരാണെന്ന ആരോപണവും പരാതിക്കാർ ഉന്നയിക്കുന്നു. ഫലം പ്രസിദ്ധീകരിച്ച് വിവാദമായപ്പോള്‍ മാത്രമാണ് എന്‍ടിഎ ഗ്രേസ് മാര്‍ക്കിന്റെ കാര്യം പുറത്തു പറഞ്ഞതെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം.
ഒന്നാം റാങ്ക് ലഭിച്ചവരിൽ 47 പേര്‍ക്ക് ഗ്രേസ് മാർക്ക് നൽകിയെന്നാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ വിശദീകരണം. മുൻകോടതി വിധികളുടെ അടിസ്ഥാനത്തിലാണ് ഗ്രേസ് മാർക്ക് നൽകിയതെന്നാണ് എൻടിഎ വ്യക്തമാക്കുന്നത്. എന്നാല്‍, ഇതിൽ വിദ്യാർത്ഥികളും അധ്യാപകരും ഒരേപോലെ ആക്ഷേപം ഉന്നയിക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here