പ്രതിപക്ഷ ധര്‍മമല്ല സുപ്രീം കോടതിയുടെ കടമ; ജനകീയ കോടതിയാവണമെന്നും ചീഫ് ജസ്റ്റിസ്

ചീഫ് ജസ്റ്റിസായി ചുമതലയേറ്റ ശേഷം താൻ സുപ്രീം കോടതിയെ ജനകീയ കോടതിയാക്കാനാണ് താൻ ലക്ഷ്യമിട്ടതെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ‘ജനകീയ കോടതി’ എന്ന നിലയിൽ സുപ്രീം കോടതിയുടെ പങ്ക് സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരമോന്നത നീതിപീഠത്തെ ജനകീയ കോടതിയായി സംരക്ഷിക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

അതിനായി സാങ്കേതികവിദ്യ ഉപയോഗിച്ച് പഴയ രീതികൾ ഒഴിവാക്കി വിവിധ കോടതി പ്രക്രിയകൾ എളുപ്പമാക്കാൻ ശ്രമിച്ചു. ഒരു ജനകീയ കോടതി എന്ന നിലയിൽ സുപ്രീം കോടതിയെ ഭാവിയിൽ സംരക്ഷിക്കണമെന്നും ഗോവയിൽ നടന്ന സുപ്രീം കോടതി അഡ്വക്കേറ്റ്സ് ഓൺ റെക്കോർഡ് അസോസിയേഷൻ്റെ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

ഒരു ജനകീയ കോടതി എന്നതുകൊണ്ട് രാജ്യത്തെ പ്രതിപക്ഷത്തിൻ്റെ ധർമം നിറവേറ്റണമെന്ന് അർത്ഥമില്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. സുപ്രീം കോടതി വിധി അനുകൂലമാകുമ്പോൾ ജനങ്ങൾ അംഗീകരിക്കുകയും വിധി എതിരാകുമ്പോൾ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നത് അപകടകരമായ നിർദേശമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ജഡ്ജിമാർക്ക് ഓരോ കേസിനും സ്വതന്ത്രമാ വീക്ഷണവും തീരുമാങ്ങളും വേണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഇന്ത്യയുടെ 50-ാമത് ചീഫ് ജസ്റ്റിസായി 2022 നവംബർ ഒമ്പതിനാണ് ഡിവൈ ചന്ദ്രചൂഡ് ചുമതലയേറ്റത്. രണ്ട് വർഷത്തെ സേവനത്തിന് ശേഷം നവംബർ എട്ടിന് അദ്ദേഹം വിരമിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top