‘ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിന് വേണ്ടി…’; ഹൈക്കോടതി റദ്ദാക്കിയ യുപി മദ്രസ വിദ്യാഭ്യാസ നിയമം സുപ്രീം കോടതി ശരിവച്ചു


ഉത്തര്‍പ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം സുപ്രിം കോടതി ശരിവച്ചു. നിയമം റദ്ദാക്കിയ റദ്ദാക്കിയ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ, ജസ്റ്റിസ് ജെബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചിൻ്റേതാണ് വിധി. യുപി സംസ്ഥാനത്തെ ന്യൂനപക്ഷത്തിൻ്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്ന് കോടതി പറഞ്ഞു. അത് നടപ്പാക്കുനതിന് സർക്കാരിന് ബാധ്യതയുണ്ടെന്നും വ്യക്തമാക്കി. നിയമം ഭരണഘടനാപരമാണെന്നും സുപ്രീം കോടതി വിധിച്ചു.

ALSO READ: ‘സർക്കാരിന് ഏറ്റെടുക്കാൻ കഴിയില്ല…’; ജസ്റ്റിസ് വിആർ കൃഷ്ണരുടെ വിധി അസാധുവാക്കി സുപ്രീം കോടതി

യുപിയിലെ 16,000ത്തോളം വരുന്ന മദ്രസകൾക്ക് വലിയ ആശ്വാസമാണ് സുപ്രീം കോടതി വിധി. ഈ നിയമം ഭരണഘടനാ വിരുദ്ധവും മതേതരത്വ തത്വത്തിൻ്റെ ലംഘനവുമാണെന്നായിരുന്നു ഹൈക്കോടതി വിധി. മദ്രസ വിദ്യാർത്ഥികളെ ഔപചാരിക സ്കൂൾ വിദ്യാഭ്യാസ സമ്പ്രദായത്തിൻ്റെ ഭാഗമായി മാറ്റണമെന്നും ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു

ALSO READ: അനുമതിയില്ലാതെ സ്ത്രീകളുടെ ചിത്രമെടുക്കുന്നത് തെറ്റാണോ? കുറ്റകരമാകുന്നത് എപ്പോഴെന്ന് വ്യക്തമാക്കി ഹൈക്കോടതി

നിയമം പൂർണമായി റദ്ദാക്കേണ്ടതില്ലെന്നും കുറ്റകരമായ വകുപ്പുകൾ മാത്രമേ പരിശോധിക്കേണ്ടതുള്ളൂവെന്നും യുപി സർക്കാർ കോടതിയെ അറിയിച്ചിരുന്നു. നിയമം ഭരണഘടനാപരമാണെന്നും സർക്കാർ കോടതിയിൽ അറിയിച്ചു.
മദ്രസ വിദ്യാഭ്യാസത്തെ ഔപചാരിക വിദ്യാഭ്യാസത്തിന്‍റെ ഭാഗമാക്കി 2004ല്‍ മുലായം സിങ് സര്‍ക്കാര്‍ കൊണ്ടുവന്ന മദ്രസാ വിദ്യാഭ്യാസ നിയമം ചോദ്യം ചെയ്തുള്ള പൊതുതാത്പര്യ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി വിധി.

ALSO READ: ആധാർ എന്തിനുള്ള രേഖയാണ്? ജനന തീയ്യതി തെളിയിക്കാനുള്ള രേഖയല്ലെന്ന് സുപ്രീം കോടതി

മദ്രസകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നിനൊപ്പം നിയമപരമായ പരിരക്ഷയും നല്‍കുന്നതായിരുന്നു നിയമം. മദ്രസകളില്‍ അറബിക്, ഉറുദു, പേര്‍ഷ്യന്‍ തുടങ്ങിയ ഭാഷകളും ഇസ്ലാമിക പഠനങ്ങളും പാരമ്പര്യ വൈദ്യവും തത്വശാസ്ത്രവും പഠിപ്പിക്കാമെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്തിരുന്നു. മതവിദ്യാഭ്യാസം നല്‍കുന്നതിന് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നത് മതനിരപേക്ഷതയ്ക്ക് എതിരാണെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ കണ്ടെത്തല്‍. ഈ വിധിയെ ചോദ്യം ചെയ്താണ് സുപ്രീംകോടതിയില്‍ വിവിധ ഹര്‍ജികള്‍ നല്‍കിയിരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top