നീറ്റ് പരീക്ഷയുടെ മാര്‍ക്ക് പ്രസിദ്ധീകരിക്കണം; ശനിയാഴ്ച വരെ സമയം അനുവദിച്ച് സുപ്രീംകോടതി
മേയ് അഞ്ചിന് നടന്ന നീറ്റ് യുജി പരീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച മാര്‍ക്ക് പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ഒരോ സെന്ററിലേയും വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് വിശദമായി പ്രസിദ്ധീകരിക്കണം. വിദ്യാര്‍ത്ഥിയുടെ പേര് റോള്‍ നമ്പര്‍ എന്നിവ മറച്ച് വിവരങ്ങള്‍ പ്രസിദ്ധീകരിക്കാനാണ് നിര്‍ദേശം. മറ്റ് കാര്യങ്ങളില്‍ തിങ്കളാഴ്ച്ചയോടെ തീരുമാനം എടുക്കുമെന്നും കോടതി അറിയിച്ചു.
പരീക്ഷയില്‍ വന്‍തോതില്‍ ക്രമക്കേട് നടന്നെന്ന് കണ്ടെത്തിയാല്‍ മാത്രമേ പുനപരീക്ഷ നടത്താനാകൂ എന്ന് സൂപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷ പേപ്പര്‍ പ്രിന്റ് ചെയ്തതുമുതല്‍ പരീക്ഷ നടത്തിയതുവരെയുള്ള എല്ലാ വിവരങ്ങളും സിബിഐ അന്വേഷിച്ചുവരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. .ചോദ്യപേപ്പര്‍ ചോര്‍ത്തിയവര്‍ എന്തിന് അത് ടെലിഗ്രാമില്‍ പ്രചരിപ്പിച്ചുവെന്ന് കോടതി ചോദിച്ചു. പരീക്ഷയ്ക്ക് ശേഷമാണ് ചോദ്യകടലാസ് ടെലിഗ്രാമില്‍ പ്രചരിച്ചതെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കിയത്.
ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണത്തിന്റെ രണ്ടു റിപ്പോര്‍ട്ടുകള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ അന്വേഷണം നടക്കുന്നതിനാല്‍ അതിലെ വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പരീക്ഷ റദ്ദാക്കണമെന്നും വേണ്ടെന്നും ആവശ്യപ്പെടുന്ന ഹര്‍ജികള്‍ സുപ്രീംകോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. പരീക്ഷ റദ്ദാക്കേണ്ടതില്ലെന്നാണ് കേന്ദ്രവും പരീക്ഷാനടത്തിപ്പുകാരായ ദേശീയ പരീക്ഷാ ഏജന്‍സിയും വാദിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here