ശമ്പള പരിഷ്കരണത്തില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് അവഗണനയെന്ന് സുപ്രീം കോടതി; ശമ്പള വര്‍ധനവ് ഉടന്‍ നടപ്പിലാക്കണം

രണ്ടാം ദേശിയ ജുഡീഷ്യല്‍ പേ കമ്മീഷന്‍ ശുപാര്‍ശ നടപ്പാക്കാത്ത സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം. സിവില്‍ സര്‍വീസുകാരുടെ ശമ്പളം സര്‍ക്കാരുകള്‍ പരിഷ്‌കരിച്ച് നടപ്പാക്കുമ്പോള്‍, ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ ശമ്പള വര്‍ദ്ധനവ് പരിഗണിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് കുറ്റപ്പെടുത്തി.

ജുഡീഷ്യല്‍ പേ കമ്മീഷന്‍ ശുപാര്‍ശ നടപ്പാക്കാന്‍ അസം സര്‍ക്കാര്‍ അഭിഭാഷകന്‍ കൂടുതല്‍ സമയം തേടിയപ്പോഴാണ് ചീഫ് ജസ്റ്റിസ് ഈ നിരീക്ഷണം നടത്തിയത്. സംസ്ഥാനം നേരിടുന്ന പ്രളയം കാരണം ശുപാര്‍ശ നടപ്പാക്കാന്‍ കൂടുതല്‍ സമയം വേണം എന്നായിരുന്നു അസമിന്റെ ആവശ്യം. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ഇതേ ആവശ്യവുമായി കേരളവും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കൂടുതല്‍ സമയം അനുവദിക്കാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ ശമ്പള വര്‍ധന ശുപാര്‍ശ ഓഗസ്റ്റ് 20നകം നടപ്പാക്കണമെന്ന് സുപ്രീം കോടതി കേരളത്തിന് നിര്‍ദേശം നല്‍കി. ശുപാര്‍ശ നടപ്പാക്കിയെന്ന് ചീഫ് സെക്രട്ടറിയും, ധന സെക്രട്ടറിയും ഓഗസ്റ്റ് 23ന് സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരായി അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top