ലാവലിന്‍ കേസ് വീണ്ടും മാറ്റി, ഇത്തവണ കാരണം സിബിഐ അഭിഭാഷകന്‍ ഹാജരാകാത്തത്
തിരുവനന്തപുരം : എസ്.എന്‍.സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി. ഇത് 29-ാം തവണയാണ് കേസ് പരിഗണിക്കുന്നത് മാറ്റുന്നത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കര്‍ ദത്ത, ഉജ്വവല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ചിലാണ് ഇന്ന് ലാവലിന്‍ കേസ് ലിസ്റ്റ് ചെയ്തിരുന്നത്. സിബിഐയ്ക്ക് വേണ്ടി ഹാജരാകേണ്ട അഭിഭാഷകന്റെ അസൗകര്യത്തെ തുടര്‍ന്നാണ് ഇന്ന് കേസ് മാറ്റിയത്.
ഇന്ന് ഹര്‍ജി പരിഗണനയ്ക്ക് എടുത്തപ്പോള്‍ സിബിഐയ്ക്ക് വേണ്ടി ഹാജരാകേണ്ട അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജുവാണെന്ന് ജൂനിയര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ എസി.വി.രാജു ആ സമയത്ത് കോടതിയില്‍ ഇല്ലാത്തിരുന്നതിനാല്‍ ഹര്‍ജി അല്‍പ്പ സമയം കഴിഞ്ഞ് പരിഗണിക്കണെമെന്ന് ജൂനിയര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കേസ് അല്‍പ്പ സമയം കഴിഞ്ഞ് പരിഗണിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി ഇനി പരിഗണിക്കുന്ന തീയതി വരെ ഹര്‍ജികള്‍ മാറ്റിവച്ചതായി അറിയിക്കുകയായിരുന്നു. കേസ് അടുത്ത് വീണ്ടും പരിഗണിക്കുന്ന തീയതി കോടതി വ്യക്തമാക്കിയിട്ടില്ല.
പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എന്‍.സി. ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി സംസ്ഥാനത്തന് നഷ്ടം സംഭവിച്ചെന്നുമാണ് കേസ്. കേസില്‍ പ്രതി ചേര്‍ത്തിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, ഊര്‍ജവകുപ്പ് സെക്രട്ടറി കെ. മോഹനചന്ദ്രന്‍, ജോയന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ സമര്‍പ്പിച്ച ഹര്‍ജ്ജിയാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here