ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്നും പരിഗണില്ല; മഹാരാഷ്ട്രയില്‍ നിന്നുളള കേസിന്റെ നടപടികള്‍ നീണ്ടു; വേനലവധിക്ക് ശേഷം പരിഗണനയ്ക്ക് വരാന്‍ സാധ്യത
ഡല്‍ഹി : എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്നും പരിഗണിച്ചില്ല. മഹാരാഷ്ട്രയില്‍ നിന്നുളള സ്ഥലമേറ്റെടുപ്പ് കേസിലെ നടപടികള്‍ നീണ്ടു പോയതിനെ തുടര്‍ന്നാണ് കേസ് മാറ്റിവച്ചത്. ഇന്ന് അന്തിമ വാദം കേള്‍ക്കുന്ന കേസുകളില്‍ 110-ാം നമ്പര്‍ കേസായാണ് ലാവലിന്‍ ലിസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ 101-ാം നമ്പറിലെ കേസിലെ വാദം നീണ്ടു പോയി. ഇതോടെ മറ്റ് കേസുകള്‍ പരിഗണിക്കില്ലെന്ന് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ.വി.വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് അറിയിക്കുകയായിരുന്നു. ഇനി വേനലവധിക്ക് ശേഷം മാത്രമേ ലാവലിന്‍ കേസ് പരിഗണനയ്ക്ക് വരികയുള്ളൂവെന്നാണ് വിവരം. മെയ് 17നാണ് സുപ്രീംകോടതി അവധിക്കായി അടയ്ക്കുന്നത്.
പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എന്‍സി ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 375 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്. പ്രതി സ്ഥാനത്തുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി കെ.മോഹനചന്ദ്രന്‍, ജോയന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ 2017ല്‍ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെതിരെ സിബിഐ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. വൈദ്യുതിബോര്‍ഡ് മുന്‍ സാന്പത്തിക ഉപദേഷ്ടാവ് കെ.ജി.രാജശേഖരന്‍ നായര്‍, ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ആര്‍.ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനിയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ വിചാരണയില്‍ ഇളവ് തേടിയുള്ള ഹര്‍ജിയും ഇതോടൊപ്പം പരിഗണിക്കുന്നുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here