പീഡനക്കേസ് പ്രതി ഇരയെ വിവാഹം ചെയ്തു, നാലു കുട്ടികളുമായി!! വെറുതെ വിടണമെന്ന അപ്പീലിൽ സുപ്രധാന വിധിയുമായി സുപ്രീം കോടതി
1997ൽ ബലാത്സംഗം, 1999ൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ, 2019ൽ ശിക്ഷ ശരിവച്ച് ജാർക്കണ്ഡ് ഹൈക്കോടതി; ഇതിനിടയിൽ 2003ൽ പ്രതിയും ഇരയും തമ്മിൽ വിവാഹം, ഒടുവിൽ 2025ൽ കേസ് സുപ്രീം കോടതിയിൽ എത്തുമ്പോൾ ഇരുവർക്കും നാലുകുട്ടികൾ…. ഇനിയും പ്രിയതമനെ ജയിലിലടച്ച് തൻ്റെ മക്കൾക്ക് അച്ഛനില്ലാതാക്കല്ലേ എന്ന് ഇരയുടെ അപേക്ഷ.
അത്യപൂർവമായ കേസിൽ പക്ഷെ വിട്ടുകൊടുക്കാൻ തയ്യാറാകാതെ സംസ്ഥാന സർക്കാർ ശക്തിയുക്തം വാദിച്ചു, പ്രതിയെ മാതൃകാപരമായി ശിക്ഷിക്കാൻ. എന്നാൽ സവിശേഷ അധികാരം പ്രയോഗിക്കുന്നു എന്നറിയിച്ച കോടതി, പ്രതിയെ വെറുതെ വിട്ടുകൊണ്ട് ഉത്തരവായി. രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലെ നിർണായക ഇടപെടലാകുകയാണ് ഈ വിധി.
ജസ്റ്റിസുമാരായ ബി വി നാഗരത്നയും സതീഷ് ചന്ദ്ര ശർമയും അടങ്ങുന്ന ബഞ്ചാണ് വിഷയത്തെ തലനാരിഴകീറി പരിശോധിച്ചത്. പതിനഞ്ച് വയസിൽ പെൺകുട്ടിയോട് പ്രതി ചെയ്തത് മാപ്പ് അർഹിക്കുന്ന കുറ്റമല്ല എങ്കിലും അയാൾ നിലവിൽ നാലുകുട്ടികളുടെ രക്ഷിതാവാണ് എന്ന യാഥാർത്ഥ്യം കാണാതിരിക്കാനാവില്ല എന്ന് കോടതി വിലയിരുത്തി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here