ഹൈക്കോടതിയിലെ ഗവ. പ്ലീഡർക്ക് മുൻകൂർ ജാമ്യമില്ല; ബലാത്സംഗക്കേസിൽ ഹർജി തള്ളി സുപ്രീം കോടതിയും
ഡൽഹി : ബലാത്സംഗക്കേസിൽ പ്രതിയായ ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകൻ പി.ജി.മനുവിൻ്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. അധികാരമുള്ള പദവിയിലിരിക്കുന്ന ആളാണ് പ്രതിയെന്ന് കോടതി നിരീക്ഷിച്ചു. അതുകൊണ്ട് തന്നെ മുൻകൂർ ജാമ്യം അനുവദിച്ചാൽ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും കഴിയും. പ്രതിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വി.ഗിരിയുടെ അപേക്ഷ മാനിച്ച് പ്രതിക്ക് കീഴടങ്ങാൻ കോടതി പത്തുദിവസം അനുവദിച്ചു.
കീഴടങ്ങിയാൽ പ്രതിയെ മജിസ്ട്രേറ്റിൻ്റെ മുന്നിൽ ഹാജരാക്കണം. അന്ന് തന്നെ ജാമ്യപേക്ഷ പരിഗണിക്കാനും കോടതി നിർദ്ദേശിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് പി.ജി.മനു സുപ്രീംകോടതിയെ സമീപിച്ചത്.
നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിലാണ് പി.ജി.മനുവിനെതിരെ പൊലീസ് കേസെടുത്തത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here