നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമില്ല; ഹര്‍ജി തള്ളി സുപ്രീംകോടതി
April 17, 2025 3:51 PM

കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ില്ല. കുടുംബത്തിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി.എല്ലാകേസുകളും സിബിഐ അന്വേഷണത്തിന് വിടാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയാണ് ഹര്‍ജി തള്ളിയത്. ജസ്റ്റിസുമാരായ സുധാന്‍ഷു ധൂലിയ, കെ. വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജി പരിഗണിച്ചത്.
ആത്മഹത്യാപ്രേരണ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അന്വേഷണം നടന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ സിബിഐയുടെ ആവശ്യമില്ല. ഹ്രസ്വമായ വാദം കേള്‍ക്കലിന് ശേഷമായിരുന്നു കോടതിയുടെ വിധി വന്നത്. നേരത്തെ ഹൈക്കോടതിയും മഞ്ജുഷയുടെ ഹര്‍ജി തള്ളിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here