ഗ്രീഷ്മയുടെ ആവശ്യം തള്ളി സുപ്രീം കോടതി; ഷാരോണ്‍ വധക്കേസിലെ അന്തിമ റിപ്പോര്‍ട്ട് റദ്ദാക്കാന്‍ കഴിയില്ല; പ്രതിയുടെ വാദങ്ങള്‍ നിലനില്‍ക്കില്ലെന്നും കോടതി

ഡല്‍ഹി : ഷാരോണ്‍ വധക്കേസിലെ അന്തിമ റിപ്പോര്‍ട്ട് തള്ളണമെന്ന പ്രതി ഗ്രീഷ്മയുടെ ആവശ്യം തള്ളി സുപ്രീം കോടതി. ക്രൈബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗ്രീഷ്മ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് മാത്രമേ അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ കഴിയൂവെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. അതിനാല്‍ സെഷന്‍സ് കോടതിയുടെ പരിഗണനയിലുള്ള റിപ്പോര്‍ട്ടും തുടര്‍ നടപടികളും റദ്ദാക്കണമെന്നും ഗ്രീഷ്മയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ വാദം സുപ്രീം കോടതി അംഗീകരിച്ചില്ല. നിലനില്‍ക്കാത്ത വാദങ്ങളാണ് പ്രതി ഉന്നയിക്കുന്നതെന്ന് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

നേരത്തെ ഹൈക്കോടതിയും ഗ്രീഷ്മയുടെ ഈ ആവശ്യം തള്ളിയിരുന്നു. ഇതിനെതിരെയാണ് ഗ്രീഷ്മ സുപ്രീം കോടതിയെ സമീപിച്ചത്. പ്രണയത്തില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യം നിരസിച്ചതിനെ തുടര്‍ന്ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തില്‍ കീടനാശിനി കലര്‍ത്തി കൊടുത്തു കൊന്നുവെന്നാണ് കേസ്. ഗ്രീഷ്മയ്ക്ക് സൈനികന്റെ വിവാഹാലോചന വന്നതോടെ ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ ശ്രമിച്ചത്.

ജ്യൂസ് ചലഞ്ച് എന്ന പേരില്‍ പാരസെറ്റമോള്‍ കലര്‍ത്തി നല്‍കി കൊല്ലാന്‍ നേരത്തേയും ശ്രമിച്ചിരുന്നു. എന്നാല്‍ ജ്യൂസ് പൂര്‍ണ്ണമായും കുടിക്കാന്‍ ഷാരോണ്‍ തയാറാകാത്തതിനാല്‍ ശ്രമം പരാജയപ്പെട്ടു. തുടര്‍ന്ന് 2022 ഒക്ടോബര്‍ 14 ന് സെക്‌സ് ചാറ്റ് നടത്തി വീട്ടിലേക്ക് ക്ഷണിച്ച് വരുത്തിയാണ് കീടനാശിനി കലര്‍ത്തി കഷായം നല്‍കിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഒക്ടോബര്‍ 25 നാണ് ഷാരോണ്‍ മരിച്ചത്. പിന്നാലെ ഗ്രീഷ്മ അറസ്റ്റിലായി. തെളിവ് നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മ സിന്ധുവും അമ്മാവന്‍ നിര്‍മ്മല്‍ കുമാറും കേസില്‍ പ്രതിയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top