‘വാട്സ്ആപ്പ് നിരോധിക്കണം’; മലയാളിയുടെ ഹര്‍ജിക്ക് ഒടുവിൽ സംഭവിച്ചത്….
ഇൻസ്റ്റൻ്റ് സോഷ്യൽ മീഡിയ ആപ്പായ വാട്സ്ആപ്പിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ മലയാളി സമർപ്പിച്ച പൊതുതാല്പര്യ ഹർജിക്ക് തിരിച്ചടി. രാജ്യത്തെ അധികാരികളുടെ ഉത്തരവുകൾ പാലിക്കുന്നില്ലെങ്കിൽ വാട്ട്‌സ്ആപ്പിൻ്റെ പ്രവർത്തനവും ഉപയോഗവും നിരോധിക്കാൻ കേന്ദ്രത്തോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായ ഓമനക്കുട്ടൻ കെജിയാണ് കോടതിയെ സമീപിച്ചത്. എന്നാൽ ഹർജി പരിഗണിക്കാൻ താൽപ്പര്യമില്ലെന്ന് ജസ്റ്റിസുമാരായ എംഎം സുന്ദ്രേഷ്, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു.
Also Read: സ്കൂൾ കുട്ടികൾക്കുള്ള ആർത്തവ നയം അംഗീകരിച്ചതായി കേന്ദ്രം; ലക്ഷ്യങ്ങൾ സുപ്രീം കോടതിയെ അറിയിച്ചു
2021ലെ ഇൻഫർമേഷൻ ടെക്‌നോളജിചട്ടങ്ങൾ പാലിക്കാൻ മെസേജിംഗ് പ്ലാറ്റ്‌ഫോം വിസമ്മതിച്ചതായി ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ഉറപ്പുനൽകുന്ന പൗരന്മാരുടെ മൗലികാവകാശങ്ങൾ വാട്‌സ്ആപ്പ് ലംഘിക്കുകയാണെന്നും ദേശീയ താൽപര്യത്തിനും രാജ്യ സുരക്ഷയ്ക്കും ഭീഷണിയാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.
സാങ്കേതിക പ്രശ്നങ്ങൾ മാറ്റി സർക്കാരുമായി സഹകരിച്ചില്ലെങ്കിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിനെ രാജ്യത്ത് പ്രവർത്തിക്കാൻ അനുവദിക്കരുതെന്നായിരുന്നു ഓമനക്കുട്ടൻ്റെ ആവശ്യം. രാജ്യതാൽപര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിന് നിരവധി വെബ്‌സൈറ്റുകളും മൊബൈൽ ആപ്പുകളും കേന്ദ്രം നിരോധിച്ചിരുന്നു കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
Also Read: ഒരു മതവും മലിനീകരണത്തെ പ്രോത്സാഹിപ്പിക്കുന്നില്ല: വർഷം മുഴുവനും പടക്ക നിരോധനത്തിന് സുപ്രീം കോടതി
2021 ജൂണിൽ കേരള ഹൈക്കോടതി ഓമനക്കുട്ടൻ്റെ ഹർജി തളളിയതിനെ തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. ആപ്പിന് സുരക്ഷയില്ലെന്നും ദേശവിരുദ്ധ വാർത്തകളും വ്യാജ വാർത്തകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്ന സാമൂഹിക വിരുദ്ധരാണ് ആപ്പ് ഉപയോഗിക്കുന്നത് എന്നുമായിരുന്നു ഹർജിക്കാരൻ അവകാശപ്പെട്ടത്. വാട്സ്ആപ്പ് പ്രത്യേക സ്വകാര്യതാ നയം നടപ്പാക്കിയിട്ടുണ്ടെന്നും ഇന്ത്യയിലെ നിയമങ്ങൾ പാലിക്കാൻ അത് വിസമ്മതിക്കുന്നുവെന്നുവെന്നും ഹർജിയിൽ ആരോപിച്ചരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here