ഗവർണർമാർ ആത്മപരിശോധന നടത്തണം; ജനങ്ങൾ തിരഞ്ഞെടുത്തവരല്ലെന്ന് ഓർമ്മപ്പെടുത്തി സുപ്രീംകോടതി

ന്യൂഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകൾ വൈകിപ്പിക്കുന്ന ഗവർണർമാർക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി.
ജനങ്ങൾ തിരഞ്ഞെടുത്ത പ്രതിനിധികളെല്ലെന്ന് ഗവർണർമാർ ഓർക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു. ജനപ്രതിനിധികൾ അല്ലെന്ന ആത്മപരിശോധന ഗവർണർമാർ നടത്തണമെന്നും കോടതി കൂട്ടിച്ചേർത്തു. ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെതിരെ പഞ്ചാബ് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം.

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി വെള്ളിയാഴ്ച പരിഗണിക്കുമെന്ന് സുപ്രീംകോടതി ഇന്ന് അറിയിച്ചു. ബില്ലുകളിൽ തീരുമാനം എടുക്കാൻ സംസ്ഥാനങ്ങൾ സുപ്രീംകോടതിയിൽ ഹർജിയുമായി എത്തുന്നതുവരെ കാത്തിരിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.

നിയമസഭ പാസാക്കിയ ഏഴ് ബില്ലുകളില്‍ ഗവര്‍ണറുടെ തീരുമാനം അനന്തമായി വൈകുകയാണെന്ന് പഞ്ചാബ് സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. എന്നാല്‍ ചില ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു എന്നാണ് തന്നെ അറിയിച്ചതെന്ന് ഗവർണർ ബൻവാരിലാൽ പുരോഹിതിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. വെള്ളിയാഴ്ച ഇതിൻ്റെ വിശദാംശങ്ങൾ അറിയിക്കാമെന്നും തുഷാർ മേത്ത പറഞ്ഞു. കെട്ടിക്കിടക്കുന്ന ബില്ലുകളിൽ ഗവർണർ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ നൽകാനും സോളിസിറ്റർ ജനറലിനോട് കോടതി നിർദേശിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top