കോവിഷീല്‍ഡിന്റെ പാര്‍ശ്വഫലങ്ങള്‍ പഠിക്കണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി; മരണ കാരണമായിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരം ഉറപ്പാക്കണം
ഡല്‍ഹി : കോവിഷീല്‍ഡിന്റെ പാര്‍ശ്വഫലങ്ങള്‍ പഠിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. അഭിഭാഷകനായ വിശാല്‍ തിവാരിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. വാക്‌സിന് പാര്‍ശ്വഫലമുണ്ടെന്ന കമ്പനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക വിദഗ്ദ്ധസമിതി രൂപീകരിച്ച് ഇക്കാര്യം പരിശോധിക്കണം. വാക്സിന്‍ മരണ കാരണമായിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് പ്രതിരോധ വാക്സിന്‍ ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് നിര്‍മാതാക്കളായ അസ്ട്രസെനക്ക കമ്പനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
രക്തം കട്ടപിടിക്കാനും പ്ലേറ്റ്ലെറ്റിന്റെ എണ്ണം കുറായാനും സാധ്യതയുണ്ടെന്നാണ് കമ്പനിയുടെ വെളിപ്പെടുത്തല്‍. യുകെ കോടതിയിലാണ് ഇക്കാര്യം കമ്പനി സമ്മതിച്ചത്. അപൂര്‍വ അവസരങ്ങളില്‍ മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവയ്ക്ക് കാരണമാകാം.വാക്സിനുകള്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വിവിധ രാജ്യങ്ങളില്‍ നിന്ന് നിരവധിപ്പേര്‍ പരാതിപ്പെട്ടിരുന്നു. ഇന്ത്യയില്‍ കൂടുതല്‍ പേരും സ്വീകരിച്ചത് കോവിഷീല്‍ഡ് വാക്‌സിനായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here