ഗവര്‍ണര്‍മാര്‍ ബില്ലുകള്‍ അനിശ്ചിതമായി തടഞ്ഞുവയ്ക്കരുത്; അതി നിര്‍ണ്ണായക വിധിയുമായി സുപ്രീം കോടതി

നിയമസഭ പാസാക്കിയ ബില്ലുകള്‍ അനിശ്ചിതമായി തടഞ്ഞുവയ്ക്കുന്ന ഗവര്‍ണര്‍മാരുടെ നടപടി ചട്ടവിരുദ്ധമെന്ന് സുപ്രീം കോടതി. തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവിയുടെ നടപടിയെയാണ് സുപ്രീം കോടതി വിമര്‍ശിച്ചത്. ഗവര്‍ണര്‍മാര്‍ അധികാരത്തിന് അകത്ത് നിന്ന് പ്രവര്‍ത്തിക്കണം. ഭരണഘടന ഒരു വീറ്റോ അധികാരം നല്‍കിയിട്ടില്ല. നിയമങ്ങള്‍ ജനങ്ങളുടെ ആവശ്യത്തിനായാണ് കൊണ്ടുവരുന്നത്. അതില്‍ 3 മാസത്തിനുള്ളില്‍ തീരുമാനമെടുക്കണം. അംഗീകരിക്കുകയോ തിരിച്ചയക്കുകയോ ചെയ്യാതെ തീരുമാനം നീട്ടാന്‍ ഗവര്‍ണര്‍ക്ക് അധികാരം ഇല്ലെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസ് ജെ.ബി. പര്‍ദീവാല, ജസ്റ്റിസ് ആര്‍. മഹാദേവന്‍ എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി. തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ കേസിലാണ് വിധിയെങ്കിലും കേരളം അടക്കം ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം വിധി സുപ്രധാനമാണ്.
തമിഴ്‌നാട് നിയമസഭ പാസാക്കിയ 10 ബില്ലുകള്‍ പിടിച്ചുവെച്ച് ഗവര്‍ണര്‍ക്കെതിരെയാണ് സ്റ്റാലിന്‍ സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. നിയമസഭ പാസാക്കുന്ന ബില്ലുകള്‍ അനന്തമായി പിടിച്ചുവെയ്ക്കാന്‍ രാജ്യത്തെ ഒരു സംസ്ഥാനത്തെയും ഗവര്‍ണര്‍മാര്‍ക്ക് അധികാരമില്ലെന്ന സുപ്രധാന വിധിയാണ് ഉണ്ടായിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here