പിഐബി ഫാക്ട് ചെക്കിന് സ്‌റ്റേ; അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്ന് കയറ്റമെന്ന് സുപ്രീം കോടതി; കേന്ദ്രത്തിന് തിരിച്ചടി

ഡല്‍ഹി : കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ ഉള്ളടക്കം പരിശോധിക്കാന്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയെ ചുമതലപ്പെടുത്തിയുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം സുപ്രീം കോടതി സ്‌റ്റേ ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമാണെന്ന് ചൂണ്ടികാട്ടിയാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് നടപടിയെടുത്ത്. ബോംബെ ഹൈക്കോടതിയില്‍ നിലവിലുള്ള കേസില്‍ അന്തിമ വിധിയുണ്ടാകുന്നതു വരെയാണ് സ്‌റ്റേ.

കേന്ദ്രസര്‍ക്കാരുമായി ബന്ധമുള്ള വാര്‍ത്തകള്‍ പിഐബി പരിശോധിച്ച് വ്യാജമെന്ന് മുദ്രകുത്തിയാല്‍ ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമില്‍ നിന്നും നീക്കം ചെയ്യണമെന്നാണ് ഇന്നലെ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്നത്. പിഐബി ഫാക്ട് ചെക്ക് യൂണിറ്റിനെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ, സ്റ്റാന്‍ഡപ് കൊമേഡിയന്‍ കുനാല്‍ കാമ്ര എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം ഇന്നലെ തിരക്കിട്ട് വിജ്ഞാപനമിറക്കിയത്. ഇതാണ് 24 മണിക്കൂറിനുള്ളില്‍ തന്നെ സ്റ്റേ ചെയ്തിരിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കം വിമര്‍ശനങ്ങളെ തടയാനുളള നീക്കമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top