ബുള്‍ഡോസര്‍ രാജ് വേണ്ട; പൊളിക്കലുകള്‍ നിര്‍ത്തിവച്ചാല്‍ ആകാശം ഇടിയില്ല; കടുപ്പിച്ച് സുപ്രീം കോടതി

ബുള്‍ഡോസര്‍ രാജിന് കടിഞ്ഞാണിട്ട് സുപ്രീം കോടതി. ഒക്ടോബര്‍ ഒന്നുവരെ കോടതി അനുമതി ഇല്ലാതെ പൊളിക്കല്‍ നടപടികള്‍ വേണ്ടെന്ന് കോടതി ഉത്തരവിട്ടു. കുറ്റാരോപിതരായ വ്യക്തികളുടെ കെട്ടിടങ്ങള്‍ ശിക്ഷാനടപടിയായി പൊളിച്ചുനീക്കുന്ന നടപടിയാണ് സുപ്രീംകോടതി വിലക്കിയിരിക്കുന്നത്. വിവധ സംസ്ഥാന സര്‍ക്കാരുകളുടെ നടപടികള്‍ക്കെതിരെയുള്ള ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടലുണ്ടായിരിക്കുന്നത്. ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവച്ചാല്‍ ആകാശം ഒന്നും ഇടിഞ്ഞുവീഴില്ലെന്ന കടുത്ത വിമര്‍ശനവും സുപീം കോടതി ഉന്നയിച്ചു.

പൊതു റോഡുകള്‍, നടപ്പാതകള്‍, റെയില്‍വേ ലൈനുകള്‍, ജലാശയങ്ങള്‍ എന്നിവയിലെ കയ്യേറ്റങ്ങള്‍ക്ക് ഈ ഉത്തരവ് ബാധകമല്ലെന്ന പ്രത്യേക നിര്‍ദ്ദേശവും സുപ്രീം കോടതി നല്‍കിയിട്ടുണ്ട്. ആരെങ്കിലും ഒരു കേസില്‍ പ്രതിയായെന്നത് കൊണ്ട് ആ വ്യക്തിയുടെയോ ബന്ധുക്കളുടെയോ വസ്തുവകകള്‍ ഇടിച്ചുനിരത്തുന്നത് നിയമത്തെ ഇടിച്ചുനിരത്തുന്നതിനു തുല്യമാണെന്ന് കോടതി നേരത്തേയും ചൂണ്ടിക്കാട്ടിയിരുന്നു.

ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരാണ് ക്രിമിനല്‍ക്കേസ് പ്രതികളുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്ന നടപടി ആദ്യം തുടങ്ങിയത്. പിന്നീട് ഗുജറാത്ത്, അസം, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകളും പിന്തുടര്‍ന്നു. പോസ്‌കോ അടക്കമുള്ള പീഡനക്കേസുകളില്‍ സ്വീകരിക്കുന്ന ഇത്തരം നടപടികള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത ലഭിച്ചതോടെയാണ് വിവിധ സര്‍ക്കാരുകള്‍ ബുള്‍ഡോസര്‍ രാജ് വ്യാപകമാക്കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top