ജഡ്ജിയുടെ വീട്ടിലെ നോട്ടുകെട്ടുകള്‍: അന്വേഷണത്തിന് മൂന്നംഗ സമിതി രൂപീകരിച്ച് സുപ്രീംകോടതി

തീപിടുത്തം അണക്കുന്നതിനിടെ ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയില്‍നിന്ന് കെട്ടുകണക്കിന് പണം കണ്ടെത്തിയ സംഭം അന്വേഷിക്കാന്‍ സമിതി രൂപീകരിച്ച് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് സഞ്ജിവ് ഖന്നയാണ് സമിതി രൂപവത്കരിച്ചത്. പഞ്ചാബ്-ഹരിയാണ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധാവാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരാണ് അംഗങ്ങള്‍.

സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് റിപ്പോര്‍ട്ട് നല്‍കി സ് സഞ്ജീവ് ഖന്നയ്ക്ക് റിപ്പോര്‍ട്ട് നല്‍കി, ജസ്റ്റിസ് യശ്വന്ത് വര്‍മയെ ജുഡീഷ്യല്‍ ജോലികളില്‍നിന്ന് മാറ്റിനിര്‍ത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താനാണ് തീരുമാനം. ആഭ്യന്തര അന്വേഷണത്തില്‍ കുറ്റക്കാരന്‍ എന്ന് കണ്ടെത്തിയാല്‍ കടുത്ത നടപടി ഉണ്ടാകും.

മാര്‍ച്ച് 14ന് രാത്രിയി 11.35നാണ് ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയില്‍ തീപ്പിടിത്തമുണ്ടായത്. ജസ്റ്റിസ് വര്‍മ വീട്ടിലുണ്ടായിരുന്നില്ല. കുടുംബാഗങ്ങള്‍ വിളിച്ചതിന്റെ അടിസ്ഥാനത്തില്‍ എത്തിയ ഫയര്‍ഫോഴ്‌സ് തീയണക്കുകയും നാസനഷ്ടത്തിന്റെ കണക്ക് എടുക്കുമ്പോഴാണ് നോട്ടുകെട്ടുകള്‍ കണ്ടത്. കണക്കില്‍പ്പെടാത്ത 15 കോടി രൂപയാണ് കണ്ടെത്തിയതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top