ടിപി വധക്കേസ് പ്രതി ലംബു പ്രദീപന് സുപ്രീംകോടതി ഇളവ്; അപ്പീലില്‍ തീര്‍പ്പ് ആകുന്നതുവരെ കീഴടങ്ങേണ്ടതില്ല

ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ 31-ാം പ്രതി ലംബു പ്രദീപന് കീഴടങ്ങുന്നതില്‍ സുപ്രീംകോടതിയുടെ ഇളവ്. ടി പി വധക്കേസിൽ മൂന്നു വര്‍ഷം കഠിനതടവാണ് ലംബു പ്രദീപന് ഹൈക്കോടതി വിധിച്ച ശിക്ഷ. ഈ ശിക്ഷയ്ക്ക് എതിരായ അപ്പീലിൽ സുപ്രീം കോടതി തീരുമാനം എടുക്കുന്നത് വരെ ഇളവ് വേണമെന്നായിരുന്നു പ്രദീപന്റെ ആവശ്യം. ഈ ആവശ്യമാണ് സുപ്രീം കോടതി അംഗീകരിച്ചത്.

സിപിഎമ്മില്‍ നിന്നും വിട്ട് ആർഎംപി സ്ഥാപിച്ച ടി.പി.ചന്ദ്രശേഖരനെ 2012 മേയ് നാലിനാണ് ഒരു സംഘം ബോംബെറിഞ്ഞു വീഴ്‌ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎമ്മിൽ നിന്ന് വിട്ടുപോയി പാർട്ടിയുണ്ടാക്കിയതിനെ തുടര്‍ന്നുള്ള പകയില്‍ സിപിഎമ്മുകാരായ പ്രതികൾ ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top