ജമ്മു കശ്മീരിന് പ്രത്യേക പദവിയില്ലെന്ന് സുപ്രീം കോടതി; സംസ്ഥാന പദവി തിരികെ നല്‍കാന്‍ നിര്‍ദേശം

ഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവിയില്ല. കശ്മീരിന് പരമാധികാരം നല്‍കിയ അനുച്ഛേദം 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി സുപ്രീം കോടതി ശരിവച്ചു. സംസ്ഥാന പദവി തിരികെ നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. പ്രത്യേക പദവി താത്കാലികമായിരുന്നെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ്‌ ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി.

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എത്രയുംപെട്ടന്ന് തിരികെ നൽകുമെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ കോടതിയിൽ അറിയിച്ചു. ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമായി മാറ്റിയ തീരുമാനം സുപ്രീം കോടതി അംഗീകരിച്ചു. 2024 സെപ്റ്റംബർ 30ന് മുൻപ് ജമ്മു കശ്മീര്‍ നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടത്താൻ വേണ്ട നടപടി സ്വീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിർദേശം നൽകി. ജമ്മുകശ്മീർ ഇന്ത്യയുടെ അഭിവാജ്യഘടകമാണ്. ഇന്ത്യയുടെ ഭാഗമായതോടെ മറ്റെല്ലാ സംസ്ഥാനങ്ങൾക്കും ബാധകമായ വ്യവസ്ഥകൾ ജമ്മു കശ്‌മീരിനും ബാധകമാണെന്ന് കോടതി പറഞ്ഞു.

2019 ലാണ് കേന്ദ്ര സർക്കാർ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത്. ഇതിനെതിരായ ഹര്‍ജികളില്‍ 16 ദിവസത്തെ വാദം കേട്ട ശേഷം ഇക്കഴിഞ്ഞ സെപ്റ്റംബർ അഞ്ചിനാണ് വിഷയത്തിൽ വിധി പറയാൻ മാറ്റിയത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജിവ് ഖന്ന, ബി.ആർ. ഗവായ്, സൂര്യകാന്ത്‌ എന്നിവരാണ് ബെഞ്ചിൽ ഉൾപ്പെട്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top