അരവിന്ദ് കേജ്‌രിവാളിന് നാളെ നിര്‍ണായകം; സിബിഐ കേസിലെ ജാമ്യഹര്‍ജിയില്‍ നാളെ സുപ്രീം കോടതി വിധി
മദ്യനയ അഴിമതിയിലെ സിബിഐ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ജാമ്യഹര്‍ജിയില്‍ സുപ്രീംകോടതി നാളെ വിധി പറയും. മാര്‍ച്ച് 21 മുതല്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന കേജ്‌രിവാളിന് നിര്‍ണായകമാണ് നാളത്തെ വിധി. ജസ്റ്റിഡുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭുയാന്‍ എന്നിവടങ്ങിയ ബെഞ്ചാണ് കേസില്‍ വിധി പറയുന്നത്.
മദ്യനയ അഴിമതി കേസില്‍ ഇഡിയാണ് അരവിന്ദ് കേജ്‌രിവാളിനെ ആദ്യം അറസ്റ്റ് ചെയ്തത്. ഈ കേസില്‍ അറസ്റ്റില്‍ കഴിയുന്നതിനിടെ കേജ്‌രിവാളിനെ ജൂണ്‍ 26ന് സിബിഐ അറസ്റ്റ് ചെയ്തു. മദ്യനയ അഴിമതിയിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു ഈ അറസ്റ്റ്. ഇതോടെ ഇഡി കേസില്‍ ജൂലൈ 12ന് ജാമ്യം ലഭിച്ചെങ്കിലും പുറത്തിറങ്ങാന്‍ ഡല്‍ഹി മുഖ്യമന്ത്രിക്ക് കഴിഞ്ഞിരുന്നില്ല.
സിബിഐ അറസ്റ്റ് ചോദ്യം ചെയ്ത് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂലമായ വിധി ലഭിച്ചില്ല. തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here