സവര്‍ക്കർക്ക് എതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് താക്കീത്; സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിച്ചാല്‍ സ്വമേധയാ കേസെടുക്കമെന്ന് സുപ്രീം കോടതി

വിഡി സവര്‍ക്കറിനെതിരായ പരാമര്‍ശത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കരുത്. അത്തരം സമീപനമുണ്ടായാല്‍ സ്വമേധയാ കേസെടുക്കുമെന്നും സുപ്രീം കോടതി കടുത്ത ഭാഷയില്‍ വ്യക്തമാക്കി. ഗാന്ധിജിയും വൈസ്രോയിയോട് ‘താങ്കളുടെ വിനീത ദാസന്‍’ എന്നു സ്വയം വിശേഷിപ്പിച്ചിട്ടുണ്ട്. നാളെ ഗാന്ധിജിയേയും ബ്രിട്ടീഷുകാരുടെ ദാസന്‍ എന്നു വിളിക്കുമോ എന്നും ജസ്റ്റിസ് ദീപങ്കര്‍ ദത്തയും ജസ്റ്റിസ് മന്‍മോഹനും അടങ്ങുന്ന ബെഞ്ച് ചോദിച്ചു.
രാഹുല്‍ നടത്തുന്നത് ഉത്തരവാദിത്തമില്ലാത്ത പരാമര്‍ശങ്ങളാണ്. സ്വാതന്ത്ര്യം നേടിത്തന്നവരോട് തിരിച്ച് പെരുമാറേണ്ടത് ഈ രീതിയിലല്ല. രാഹുലിന്റെ മുത്തശ്ശി ഇന്ദിരാഗാന്ധി സവര്‍ക്കരെ പ്രശംസിച്ച് കത്തയച്ചത് അറിയുമോ എന്നും കോടതി ചോദിച്ചു. ചരിത്രമോ ഭൂമിശാസ്ത്രമോ അറിയാതെ എങ്ങനെയാണ് ഇത്തരം പരാമര്‍ശം നടത്തുന്നത്. ഭാവിയില്‍ ഇത്തരം പരാമര്‍ശം ഉണ്ടാകരുതെന്നും കോടതി നിര്‍ദ്ദേശം നല്‍കി.
ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് സവര്‍ക്കര്‍ ബ്രിട്ടിഷുകാരുടെ സേവകനായിരുന്നെന്നും അവരില്‍നിന്നു പെന്‍ഷന്‍ വാങ്ങിയിരുന്നു എന്നും രാഹുല്‍ ഗാന്ധി പറഞ്ഞത്. ഇതിനെതിരെ അഭിഭാഷകന്‍ നൃപേന്ദ്ര പാണ്ഡെയാണ് കേസ് കൊടുത്തത്. ലക്‌നൗവിലെ അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി പുറപ്പെടുവിച്ച് സമര്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള രാഹുലിന്റെ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതി ഈ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. സമന്‍സ് സ്‌റ്റേ ചെയ്യുകയും ചെയ്തിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here