‘ബുൾഡോസർ നീതി’ക്ക് എതിരെ സുപ്രീം കോടതി; പ്രതികളുടെ വീട് എങ്ങനെ പൊളിക്കാൻ കഴിയും

വടക്കേ ഇന്ത്യൻ സംസ്ഥാന സർക്കാരുകൾ നടപ്പാക്കുന്ന ‘ബുൾഡോസർ നീതിക്ക്’ എതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. ക്രിമിനൽ കേസിൽ പ്രതിയായത് കൊണ്ട് ഒരു വ്യക്തിയുടെ വീടോ കെട്ടിടമോ എങ്ങനെ സർക്കാരിന് പൊളിക്കാൻ കഴിയുമെന്ന് ജസ്റ്റിസ് ബി.ആർ.ഗവായ്, ജസ്റ്റിസ് കെ.വി.വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. ഇങ്ങനെയുള്ള നടപടി സ്വീകരിക്കാക്കാൻ രാജ്യവ്യാപകമായി മാർഗരേഖ കൊണ്ടുവരണമെന്നും കോടി കേന്ദ്ര സർക്കാരിന് നിർദേശം നൽകി.
നീതി നടപ്പാക്കാനെന്ന പേരിലുള്ള ഇത്തരം നടപടികൾ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. നിയമവിരുദ്ധമായി നിർമിച്ച കെട്ടിടങ്ങൾ മാത്രമേ ഇത്തരം പൊളിക്കൽ നടപടിക്ക് വിധേയമാക്കാനാവൂ എന്നും കോടതി നിർദേശിച്ചു. സുപ്രീം കോടതിയുടെ പറഞ്ഞതാണ് കേന്ദ്ര സർക്കാരിൻ്റെ നിലപാടെന്നും ചിലർ വിഷയം തെറ്റായിട്ടാണ് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയതെന്നും സോളിസ്റ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ഈ മാസം 17 ന് കേസ് വീണ്ടും പരിഗണിക്കും.
ഉത്തർപ്രദേശിലാണ് ഇത്തരത്തിൽ വ്യാപകമായി ഇടിച്ചു നിരത്തൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ബലാത്സംഗമടക്കമുള്ള കേസുകളിൽ പ്രതികളായ നിരവധി ആളുകളുടെ വീടുകളാണ് ഭരണകൂടം ഇടിച്ചു നിരത്തിയത്. പതിമൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിലെ പ്രതിയുടെ ഉടമസ്ഥതയിലുള്ള ഭദര്‍സ നഗരത്തിലെ ഷോപ്പിംഗ് കോംപ്ലക്സ് കഴിഞ്ഞയാഴ്ച അയോധ്യ ജില്ലാ ഭരണകൂടം ഇടിച്ചു നിരത്തിയിരുന്നു. സമാജ് വാദി പാർട്ടിയുടെ എംപി അവ്ദേശ് പ്രസാദുമായി അടുപ്പമുള്ള മൊയ്ത് ഖാൻ്റെ കെട്ടിടമാണ് ഇടിച്ചു നിരത്തിയത്. കേസിൽ മൊയ്ത് ഖാനെയും ജോലിക്കാരന്‍ രാജു ഖാനെയും കഴിഞ്ഞമാസം 30 നാണ് അറസ്റ്റ് ചെയ്തത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here