സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു; കാണുന്നത് കോടതിവാദത്തിന് പകരം ക്രിപ്റ്റോ കച്ചവടം

സുപ്രീംകോടതിയിൽ ഗുരുതര സൈബർ സുരക്ഷാ വീഴ്ച്ചയെന്ന് റിപ്പോർട്ടുകൾ. കോടതിയുടെ യൂട്യൂബ് ചാനൽ അജ്ഞാതർ ഹാക്ക് ചെയ്തു. എക്സ്ആർപി എന്ന ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട വീഡിയോകളാണ് ഇപ്പോൾ കാണിക്കുന്നത്.
യുഎസ് ആസ്ഥാനമായുള്ള റിപ്പിൾ ലാബ്‌സ് വികസിപ്പിച്ചെടുത്ത ക്രിപ്‌റ്റോകറൻസിയായ എക്‌സ്ആർപിയെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോകളാണ് ഹാക്കർമാർ പോസ്റ്റ് ചെയ്തത്.

‘Brad Garlinghouse: Ripple Responds To The SEC’s $2 Billion Fine! XRP PRICE PREDICTION’ എന്ന പേരിൽ ഒരു തത്സമയ സ്ട്രീമിംഗ് വീഡിയോയാണ് ചാനലിൽ ഇപ്പോൾ കാണാൻ കഴിയുന്നത്. യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷനുമായി (എസ്ഇസി) നിയമപരമായ തർക്കത്തിലിരിക്കുന്ന കമ്പനിയായ റിപ്പിൾ ലാബ്സിൻ്റെ സിഇഒയാണ് വീഡിയോയിൽ കാണിക്കുന്ന ബ്രാഡ് ഗാർലിംഗ്ഹൗസ്.

ജുഡീഷ്യറിയുടെ നിയന്ത്രണത്തിലുളള ഓൺലൈൻ പ്ലാറ്റ്ഫോം ഹാക്ക് ചെയ്യപ്പെട്ടത് ഗുരുതര വീഴ്ചയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. കോടതി നടപടികൾ തത്സമയം സ്ട്രീം ചെയ്തിരുന്ന ചാനലാണ് ഹാക്ക് ചെയ്യപ്പെട്ടത്. സുപ്രധാന കേസുകളിൽ പലതിന്റേയും വീഡിയോകൾ ഇതിലൂടെയാണ് ജനങ്ങളിൽ എത്തിച്ചിരുന്നത്. ചാനലിൽ പോസ്റ്റ് ചെയ്തിരുന്ന കോടതി വീഡിയോകൾ എല്ലാം തന്നെ ഹാക്കർമാർ ഡിലീറ്റ് ചെയ്തിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top