കേരളത്തിന് പ്രത്യേക പാക്കേജ് പരിഗണിക്കണമെന്ന് സുപ്രീംകോടതി; കടമെടുപ്പ് പരിധിയിൽ ഇളവ് നൽകുന്നതിൽ നാളെ തീരുമാനം അറിയിക്കാൻ കേന്ദ്രത്തിന് നിർദ്ദേശം

ഡൽഹി: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേരളത്തിനായി പ്രത്യേക പാക്കേജ് പരിഗണിക്കാൻ കേന്ദ്രത്തോട് സുപ്രീംകോടതി. മാർച്ച് 31 വരെയുള്ള പ്രശ്നം പരിഹരിക്കാൻ എന്ത് ഇളവ് നൽകാൻ കഴിയുമെന്ന് ആലോചിച്ച് നാളെ രാവിലെ മറുപടി നൽകാനും കോടതി നിർദ്ദേശിച്ചു.

അതേസമയം കേരളം ചോദിച്ചത് ബെയിൽ ഔട്ട് ആണെന്നും അത് നൽകാൻ സാധ്യമല്ലെന്നുമാണ് കേന്ദ്രം അറിയിച്ചത്. പരമാവധി കേരളത്തിന് കൊടുത്ത് കഴിഞ്ഞെന്നും ഇനി നൽകിയാൽ മറ്റ് സംസ്ഥാനങ്ങളും ആവശ്യം ഉന്നയിക്കുമെന്നുമാണ് കേന്ദ്ര സർക്കാരിന്റെ വാദം. ഏപ്രിൽ ഒന്നിന് അയ്യായിരം കോടി നൽകാമെന്നും കേന്ദ്ര സർക്കാർ പറഞ്ഞു. എന്നാൽ പ്രത്യേക സാഹചര്യം പരിഗണിച്ച് കേന്ദ്രം വിശാലമനസോടെ പ്രവർത്തിക്കണമെന്നും ചെറിയ ഇളവ് നൽകാൻ ശ്രമിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 13,600 കോടി രൂപ കടമെടുക്കാൻ സംസ്ഥാനത്തിന് അനുമതി നൽകണമെന്ന് കേന്ദ്രത്തോട് കോടതി കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു. അതനുസരിച്ച് 8000 കോടി രൂപ കേന്ദ്രം ഇതിനോടകം നൽകുകയും ചെയ്തു. 24,000 കോടി രൂപ വായ്പയെടുക്കാൻ അനുവദിക്കണമെന്നാണ് കേരളം ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഹർജി പിൻവലിച്ചാൽ മാത്രമേ സഹായം നൽകൂ എന്നായിരുന്നു കേന്ദ്ര നിലപാട്. ഇതിനെ കഴിഞ്ഞ ദിവസം കോടതി വിമർശിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top