സുരാജ് വെഞ്ഞാറമൂട് നിര്‍മാണ രംഗത്തേക്ക്; തുടക്കം ലിസ്റ്റിന്‍ സ്റ്റീഫനൊപ്പം; നായിക ഗ്രേസ് ആന്റണി, നായകന്‍ സുരാജ്; മൂകാംബികയില്‍ ചിത്രീകരണം തുടങ്ങി
മലയാള സിനിമാരംഗത്തെ ഇരുപത് വര്‍ഷത്തെ അഭിനയജീവിതത്തിനോടൊപ്പം നിര്‍മാണ രംഗത്തേക്കും ചുവടുവയ്ക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. പ്രശസ്ത നിര്‍മാതാവായ ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസിനോടൊപ്പം സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസും ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രത്തിന്റെ പൂജ ഇന്ന് കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തില്‍ നടന്നു. ആഷിഫ് കക്കോടി രചന നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് ആമിര്‍ പള്ളിക്കല്‍ ആണ്.
സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ചിത്രത്തില്‍ ഗ്രേസ് ആന്റണിയാണ് നായികായയി എത്തുന്നത്. വിനയപ്രസാദ്, റാഫി, സുധീര്‍ കരമന, ശ്യാം, പ്രശാന്ത് അലക്സാണ്ടര്‍, ഷാജു ശ്രീധര്‍, സജിന്‍ ചെറുകയില്‍, വിനീത് തട്ടില്‍, ദില്‍ന എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൊല്ലൂര്‍ മൂകാംബികയില്‍ നടന്ന പൂജാ ചടങ്ങുകളില്‍ സുരാജ് വെഞ്ഞാറമൂടും അദ്ദേഹത്തിന്റെ കുടുംബാങ്ങളും ചിത്രത്തിലെ താരങ്ങളും പങ്കെടുത്തു. ഇന്ന് മുതല്‍ കൊല്ലൂരും പരിസരത്തും ചിത്രീകരണം നടക്കും
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here