വിക്രമിനൊപ്പം സുരാജ് വെഞ്ഞാറമൂടിന്റെ തമിഴ് അരങ്ങേറ്റം: ചിത്തയ്ക്കു ശേഷം എസ്.വി. അരുണ്‍കുമാര്‍ ചിത്രം

മലയാളികളുടെ പ്രിയതാരം സുരാജ് വെഞ്ഞാറമൂട് തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. ചിയാന്‍ വിക്രം നായകനാകുന്ന ‘ചിയാന്‍ 62’ലൂടെയാണ് സുരാജ് തമിഴില്‍ ഹരിശ്രീ കുറിയ്ക്കുന്നത്. എസ്.ജെ. സൂര്യയാണ് ചിത്രത്തിലെ മറ്റൊരു മുഖ്യകഥാപാത്രമായി എത്തുന്നത്.

എസ്.യു. അരുണ്‍കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എച്ച്ആര്‍ പിക്ചേഴ്സിന്റെ ബാനറില്‍ റിയ ഷിബു നിര്‍മ്മിക്കുന്ന ‘ചിയാന്‍ 62’ന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. 2024 ഏപ്രിലില്‍ ചിത്രീകരണം ആരംഭിക്കുമെന്നു നിര്‍മാതാക്കള്‍ സ്ഥിരീകരിച്ചു.
ചിത്ത എന്ന സിനിമയ്ക്കു ശേഷം എസ്.യു. അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ചിയാന്‍ 62’. വിക്രത്തിന്റെ 62ാമത്തെ ചിത്രമാണിത്. ഇതുവരെ പേരിട്ടിട്ടില്ല. ജി.വി. പ്രകാശ് ആണ് സംഗീതം ഒരുക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here