കൈക്കൂലി നല്‍കി വാങ്ങിയ എന്‍ഒസി തിരിച്ചടിയാകും; പമ്പിനുള്ള അനുമതി കേന്ദ്രം റദ്ദാക്കാന്‍ സാധ്യത; എഡിഎമ്മിൻ്റെ ആത്മഹത്യയിൽ തുടർചലനങ്ങൾ

കണ്ണൂർ ചെങ്ങളായിലുള്ള ഒരു പെട്രോള്‍ പമ്പിന് എന്‍ഒസിക്കായി കൈക്കൂലി എന്നതാണ് ഒരു എഡിഎമ്മിന്റെ ആത്മഹത്യയില്‍ വരെ എത്തി നില്‍ക്കുന്നത്. അഴിമതി ആരോപണം ഉന്നയിച്ചതാകട്ടെ സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പിപി ദിവ്യയും. വിളിക്കാത്ത ചടങ്ങില്‍ നാടകീയമായി എത്തി ഉദ്യോഗസ്ഥനോടുളള പ്രതികാരം ദിവ്യ തീര്‍ത്തപ്പോള്‍ അത് വലിയ കുരുക്കായി മാറുകയാണ്. തൊട്ടു പിറ്റേന്ന് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉദ്യോഗസ്ഥന്റെ മരണത്തിന്റെ ഉത്തരവാദി എന്ന ആരോപണത്തിനൊപ്പം തന്നെ പമ്പിന് ലഭിച്ച അനുമതിയെ വരെ ഇത് ബാധിക്കുന്ന അവസ്ഥയിലാണ്.

കേന്ദ്ര പെട്രോളിയം മന്ത്രാലയമാണ് പമ്പുകള്‍ക്ക് അനുമതി നല്‍കേണ്ടത്. അതിന് വിവിധ വകുപ്പുകളില്‍ നിന്നുള്ള അനുമതി ആവശ്യമാണ്. നിയമപ്രകാരം ചെയ്യേണ്ടതെല്ലാം ചെയ്താൽ ഇതിന് എന്‍ഒസിക്ക് എന്തിന് കൈക്കൂലി നല്‍കി എന്ന ചോദ്യത്തിന് പമ്പ് ഉടമ ടിവി പ്രശാന്തന്‍ മറുപടി നല്‍കേണ്ടി വരും. കൈക്കൂലി നൽകിയാണ് എൻഒസി വാങ്ങിയതെന്ന തുറന്ന് പറച്ചില്‍ പമ്പിന്റെ അനുമതി റദ്ദാക്കുന്നതില്‍ വരെ എത്താം എന്നാണ് സാഹചര്യം.

കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി ഈ വിഷയത്തില്‍ ഇടപെടും എന്ന് ഉറപ്പാണ്. ഇപ്പോള്‍ തന്നെ ബിജെപിയില്‍ ഇത്തരമൊരു ആവശ്യം ഉയര്‍ന്നിട്ടുണ്ട്. സംഘപരിവാര്‍ സൈബര്‍ ഇടത്തും ഇതുതന്നെയാണ് ആവശ്യം. ഉപതിരഞ്ഞെടുപ്പുകൾ പടിക്കലെത്തി നിൽക്കെ ഇക്കാര്യത്തില്‍ രാഷ്ട്രീയം കൂടി പരിഗണിച്ച് ഒരു ഇടപെടല്‍ സരേഷ് ഗോപി നടത്തിയാല്‍ സിപിഎമ്മിന് കടുത്ത തിരിച്ചടിയാകും. താൻ നേരിട്ട് കൈകാര്യം ചെയ്യുന്ന വകുപ്പെന്ന നിലയ്ക്ക് സുരേഷ് ഗോപി ഇത് ചെയ്യാതിരിക്കാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു കാരണവുമില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top