പൂരനഗരിയില്‍ എത്തിയത് ആംബുലൻസിൽ തന്നെയെന്ന് മലക്കംമറിഞ്ഞ് സുരേഷ് ഗോപി; വീണ്ടും വെല്ലുവിളിച്ച് കേന്ദ്ര മന്ത്രി
തൃശൂർ പൂരസ്ഥലത്തേക്ക് ആംബുലൻസിൽ പോയിട്ടില്ലെന്ന പ്രസ്താവന മാറ്റിപ്പറഞ്ഞ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ആംബുലൻസിൽ കയറിയാണ് സ്ഥലത്തെത്തിയതെന്ന് മാധ്യമപ്രവർത്തകരോട് അദ്ദേഹം ഇന്ന് പ്രതികരിച്ചു. കാലിന് സുഖമില്ലാത്തതിനാല്‍ ജനങ്ങള്‍ക്ക് ഇടയിലൂടെ നടക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നത് കൊണ്ടാണ് അങ്ങനെ ചെയ്തത്. ഇപ്പോൾപ്രചരിപ്പിക്കപ്പെടുന്ന പോലെയല്ല അത്. കാറിലെത്തിയപ്പോൾ രാഷ്ട്രീയ പാർട്ടികളുടെ ഗുണ്ടകൾ ആക്രമിച്ചെന്നും സുരേഷ് ഗോപി പറഞ്ഞു.
ആംബുലന്‍സില്‍ വന്നിറങ്ങി എന്ന് പറഞ്ഞത് പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ മൊഴി പോലീസ് എടുത്തിട്ടുണ്ട്. എന്തുകൊണ്ടാണ് ആ മൊഴി പ്രകാരം പോലീസ് കേസെടുക്കാത്തത്. താൻ വെല്ലു വെല്ലുവിളിക്കുന്നുവെന്നും സുരേഷ് ഗോപി ചോദിച്ചു. താന്‍ പൂര നഗരിയിലേക്ക് ആംബുലന്‍സില്‍ വന്നിറങ്ങിയത് മായക്കാഴ്ച എന്നായിരുന്നു സുരേഷ്‌ഗോപി നേരത്തെ അവകാശപ്പെട്ടിരുന്നത്ത്.
പൂരം കലക്കലുമായി ബന്ധപ്പെട്ട അന്വേണം സിബിഐക്ക് വിടാൻ സർക്കാർക്കാരിന് ധൈര്യമുണ്ടോ എന്നും കേന്ദ്ര മന്ത്രി ഇന്നും ആവര്‍ത്തിച്ചു. സത്യം വെളിയില്‍ വരണം എന്നുണ്ടെങ്കില്‍ സിബിഐ വരണം. അങ്ങനെ ചെയ്താല്‍ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയം മുഴുവന്‍ കത്തിനശിച്ചുപോകും. തൃശൂരിലെ ജനങ്ങള്‍ വോട്ട് ചെയ്തതിന് കാരണം കരുവന്നൂര്‍ വിഷയംകൊണ്ടാണെന്നും അത് മറയ്ക്കാനാണ് പൂരം കലക്കല്‍ ആരോപണമെന്നും സുരേഷ്‌ഗോപി ആരോപിച്ചു
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here