ആംബുലന്‍സില്‍ പൂരവേദിയില്‍ എത്തി; സുരേഷ് ഗോപിക്ക് എതിരെ കേസ്

തൃശൂര്‍ പൂരത്തിന്‍റെ വേദിയില്‍ ആംബുലന്‍സില്‍ എത്തിയതിന് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് എതിരെ കേസ്. സിപിഐ നേതാവ് അഡ്വ.സുമേഷ് നല്‍കിയ പരാതിയിലാണ് കേസ്. മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം ആംബുലൻസ് രോഗികൾക്ക് സഞ്ചരിക്കാൻ ഉള്ളതാണെന്നും വ്യക്തിയുടെ സ്വകാര്യ യാത്രയ്ക്ക് ഉപയോഗിക്കാൻ പാടില്ലെന്നുമാണ് പരാതിയില്‍ പറയുന്നത്. ആംബുലന്‍സ് ഡ്രൈവര്‍ ഉൾപ്പടെ മൂന്ന് പ്രതികളാണ് ഉള്ളത്. 6 മാസം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

തൃശൂര്‍ ഈസ്റ്റ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.  ആംബുലന്‍സ് നിയമവിരുദ്ധമായി ഉപയോഗിച്ചു എന്നതിലാണ് കേസ്. പൊലീസ് നിയന്ത്രണം സുരേഷ് ഗോപി ലംഘിച്ചു. രോഗികളെ മാത്രം കൊണ്ടുപോകാന്‍ അനുവാദമുള്ള ആംബുലന്‍സില്‍ യാത്ര ചെയ്തു. എഫ്ഐആറില്‍ പറയുന്നു.

Also read: പൂരനഗരിയില്‍ എത്തിയത് ആംബുലൻസിൽ തന്നെയെന്ന് മലക്കംമറിഞ്ഞ് സുരേഷ് ഗോപി; വീണ്ടും വെല്ലുവിളിച്ച് കേന്ദ്ര മന്ത്രി

പൂരം അലങ്കോലമായ ദിവസം രാത്രി തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് സേവാഭാരതിയുടെ ആംബുലൻസിലാണ് സുരേഷ് ഗോപി എത്തിയത്. ആംബുലന്‍സിൽ സുരേഷ് ഗോപി എത്തുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇത് പിന്നീട് വന്‍ വിവാദമായി മാറി.

Also Read: പൂരം വിവാദത്തില്‍ സുരേഷ് ഗോപിക്ക് തിരിച്ചടി; എത്തിയത് ആംബുലന്‍സില്‍ തന്നെ എന്ന് ബിജെപി ജില്ലാ പ്രസിഡന്റ്

തൃശൂര്‍ സീറ്റില്‍ സുരേഷ് ഗോപിയുടെ വിജയത്തിന് വേണ്ടി പൂരം അട്ടിമറിച്ചു എന്ന ആരോപണമാണ് സിപിഐ ഉയര്‍ത്തിയത്. പ്രതിപക്ഷവും ഇത് ചൂണ്ടിക്കാട്ടി രംഗത്തുവന്നതോടെ സര്‍ക്കാര്‍ എഡിജിപിയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരുന്നു. പിന്നീടും ആരോപണം രൂക്ഷമായപ്പോള്‍ ത്രിതല അന്വേഷണമാണ് പ്രഖ്യാപിച്ചത്. ആ അന്വേഷണം ഇപ്പോള്‍ നടന്നുവരികയാണ്‌.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top