സുരേഷ് ഗോപിയും ബിജുമേനോനും ‘ഗരുഡനി’ലൂടെ വീണ്ടും ഒന്നിക്കുന്നു

13 വർഷത്തിന് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഗരുഡൻ’. നവാഗതനായ അരുൺ വർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ ജോസഫാണ് ഗരുഡൻ നിര്‍മിക്കുന്നത്. ‘അഞ്ചാം പാതിര’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മിഥുന്‍ മാനുവല്‍ തിരകഥ എഴുതുന്ന ചിത്രം കൂടിയാണിത്. ജാക്സ് ബിജോയ്‌യാണ് സംഗീതം.

ചിത്രത്തിൽ കേരള പോലീസ് ആംഡ് കമാന്റർ ഹരീഷ് മാധവനായാണ് സുരേഷ് ഗോപിയെത്തുന്നത്. നിഷാന്ത് എന്ന കോളേജ് പ്രൊഫസറുടെ വേഷമാണ് ബിജുമേനോൻ ചെയ്യുന്നത്. രണ്ട് വ്യക്തികൾക്കിടയിലുള്ള സംഘർഷമാണ് ചിത്രത്തിന്റെ പ്രമേയം.

ഒരു ക്രൈം ത്രില്ലര്‍ ചിത്രമാകും ഗരുഡന്‍ എന്നാണ് ഇതുവരെ പുറത്തിറങ്ങിയ പോസ്‌റ്ററുകളും മോഷന്‍ പോസ്‌റ്ററും നല്‍കുന്ന സൂചന. ലീഗൽ ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ഗരുഡൻ കൊച്ചിയിലും ഹൈദരാബാദിലുമായിട്ടാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയത്.

2010ൽ പുറത്തിറങ്ങിയ ജോഷി സംവിധാനം ചെയ്ത ‘ക്രിസ്ത്യൻ ബ്രദേഴ്‌സ്’ ആണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top