സുരേഷ് ഗോപിയുടെ പ്രസംഗത്തില്‍ കേന്ദ്ര നേതൃത്വം അതൃപ്തിയിലെന്ന് സൂചന; അഭിനയത്തിനുള്ള അനുമതിയില്‍ സന്ദേഹം

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസംഗത്തില്‍ ബിജെപി കേന്ദ്രനേതൃത്വം കടുത്ത അതൃപ്തിയില്‍ എന്ന് സൂചന. കേ​ര​ള ഫി​ലിം ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് സു​രേ​ഷ് ഗോ​പി​യെ ആ​ദ​രി​ക്കാ​നാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ലെ പ്രസംഗമാണ് കേന്ദ്രനേതൃത്വത്തിന് മുന്നിലെത്തിയത്. അഭിനയത്തിന്റെ പേരില്‍ കേന്ദ്രമന്ത്രി സ്ഥാനം തി​രി​ച്ചെ​ടു​ത്താ​ല്‍ ര​ക്ഷ​പെ​ട്ടേ​നെ എന്നാണ് പ്രസംഗത്തില്‍ പറഞ്ഞത്. ഇതേ പ്രസംഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പേരും പറഞ്ഞിരുന്നു.

മാധ്യമങ്ങളില്‍ പ്രസംഗം വാര്‍ത്തയായതോടെ വിഷയം കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയിലുമെത്തി. ഇതോടെ പ്രതിസന്ധിയിലാകുന്നത് സുരേഷ് ഗോപിയുടെ സിനിമ അഭിനയത്തിന്റെ കാര്യമാണ്. അഭിനയത്തിന് കേന്ദ്ര സര്‍ക്കാര്‍ സമ്മതം നല്‍കിയില്ലെങ്കില്‍ അത് സുരേഷ് ഗോപിക്ക് വ്യക്തിപരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. 22 ഓളം സിനിമകളില്‍ അഭിനയിക്കാന്‍ ഉണ്ട് എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

“സിനിമ ചെയ്യാന്‍ അനുവാദം ചോദിച്ചിട്ടുണ്ട്. കിട്ടിയിട്ടില്ല. സെപ്തംബര്‍ 6ന് ഒറ്റക്കൊമ്പന്‍ തുടങ്ങുകയാണ്. എത്ര പടം ചെയ്യാനുണ്ടെന്നു അമിത് ഷാ ചോദിച്ചിരുന്നു. 22 സിനിമയുണ്ട് എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ആ പേപ്പര്‍ എടുത്ത് സൈഡിലേക്ക് എറിഞ്ഞു. അനുവദിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. സെപ്റ്റംബർ ആറിന് ഇങ്ങോട്ടു പോരും. മിനിസ്ട്രിയില്‍ നിന്നുള്ള മൂന്നോ നാലോ പേരെ ഒപ്പം കൂട്ടും. ഇനി ഇതിന്റെ പേരില്‍ പറഞ്ഞയക്കുമെങ്കില്‍ രക്ഷപ്പെട്ടു.” – എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ഇതാണ് കേന്ദ്ര നേതൃത്വത്തില്‍ അതൃപ്തി സൃഷ്ടിച്ചത്.

സിനിമ ചെയ്യാന്‍ സുരേഷ് ഗോപിക്ക് അനുമതി നല്‍കിയാല്‍ മറ്റ് മന്ത്രിമാര്‍ ആരെങ്കിലും അനുമതി ചോദിച്ചാല്‍ നല്‍കേണ്ടി വരും. പ്രാധാന്യമുള്ള പെട്രോളിയം പ്രകൃതി വാതകം, ടൂറിസം വകുപ്പുകളിലാണ് അദ്ദേഹത്തിന് സഹമന്ത്രി സ്ഥാനമുള്ളത്. ഇതും കേന്ദ്രത്തിന്റെ മുന്നിലുണ്ട്. പ്രസംഗത്തിലെ പരാമര്‍ശത്തിന്റെ പേരില്‍ അതൃപ്തി വന്നിരിക്കെ സുരേഷ് ഗോപിക്ക് അഭിനയത്തിന് അനുമതി നല്‍കുമോ എന്ന് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top